Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രചോദനം ഈ കുഞ്ഞുജീവിതം, നൈജീരിയന്‍ അഭയാര്‍ത്ഥിയായ എട്ട് വയസ്സുകാരന്‍ ചെസ്സ് ചാമ്പ്യന്‍

വാഷിങ്ടണ്‍: നൈജീരിയയില്‍ നിന്ന് അഭയാര്‍ത്ഥിയായെത്തിയ എട്ടുവയസ്സുകാരന്‍ അമേരിക്കയില്‍ ചെസ് ചാമ്പ്യന്‍.എട്ട് വയസ്സുകാരനായ ടാനിയാണ് ചെസ്സ് ബോര്‍ഡില്‍ വിസ്മയം തീര്‍ക്കുന്ന ഈ മിടുക്കന്‍. ന്യൂയോര്‍ക്കില്‍ നടന്ന സ്‌റ്റേറ്റ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ടാനി ചാമ്പ്യന്‍പട്ടം ചൂടിയത്. ചെറുപ്പം മുതലെയൊന്നും ടാനിക്ക് ചെസ്സിനോട് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഏഴാം വയസ്സിലാണ് ആദ്യമായി കരുക്കള്‍ നീക്കിയത്. അന്ന് മുതലുള്ള ഒരു വര്‍ഷക്കാലയളവില്‍ ഏഴ് കിരീടമാണ് ഈ കൊച്ചുമിടുക്കന്‍ സ്വന്തം പേരിലാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ്മാസ്റ്ററാവുകയാണ് ടാനിയുടെ ലക്ഷ്യം.ഇതിനുവേണ്ടിയുള്ള തകൃതിയായി തയ്യാറെടുപ്പും നടത്തുന്നുണ്ട.്

2017ല്‍ ക്രിസ്റ്റ്യന്‍ സഭാ വിശ്വാസികള്‍ക്കെതിരേ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഭയന്നാണ് ടാനിയും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയത്.ഞാന്‍ സ്‌നേഹിക്കുന്നവരാരും തോറ്റുകാണരുതെന്നാണ് ആഗ്രഹമെന്ന് ടാനിയുടെ പിതാവ് കയോഡി അഡ്യൂമി പറഞ്ഞു. ടാനിയുടെ മാതാവായ ഒലുവാറ്റോയിന്‍ അഡ്യൂമിയുടെ പിന്തുണയാണ് അവനെ ചെസ്സില്‍ ഇത്ര മികച്ച നേട്ടം കൊയ്യാന്‍ സഹായിച്ചത്. നിലവില്‍ 1587 റേറ്റിങാണ് ചെസ്സില്‍ ടാനിക്കുള്ളത്. ഇത് വളരെ വേഗം ഉയരുന്നുണ്ടെന്നും കയോഡി കൂട്ടിച്ചേര്‍ത്തു.

chess

ടാനിയുടെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന്. എങ്ങനെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാമെന്നാണ് ഇത്ര ചെറുപ്പത്തിലെ ടാനി കാട്ടിത്തരുന്നതെന്ന് ടാനിയുടെ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ജാനി ഹുസു പറഞ്ഞു. ചെസ്സിനുവേണ്ടി പലസമയത്തും കുടുംബത്തെയും കൂട്ടുകാരെയും ടാനിക്ക് വിട്ടുനില്‍ക്കേണ്ടി വരും. ഇങ്ങനെ സംഭവിച്ചാല്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ സാധാരണ കരഞ്ഞുകൊണ്ടിരിക്കാറാണ് പതിവ്. എന്നാല്‍ ടാനി ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അഭയാര്‍ത്ഥികള്‍ക്കും കഴിവുണ്ടെങ്കില്‍ ഉയര്‍ന്നുവരാമെന്നാണ് അവന്‍ കാട്ടിത്തരുന്നതെന്നും ഹുസു കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 23, 2019, 16:06 [IST]
Other articles published on Mar 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+