Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെറ്റ് വെച്ച് ഷര്‍ട്ട് പോയി, നഗ്നനായി ബ്രാവോ കളംവിട്ടു

ബാംഗ്ലൂര്‍: നെറ്റ് പ്രാക്ടീസിന് പന്തെറിയാന്‍ വന്ന ലോക്കല്‍ ബൗളര്‍മാരെ വെച്ച് ഒരു കളി കളിച്ചുനോക്കിയതാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ. ബ്രാവോ പന്തടിക്കും. മറ്റുള്ളവര്‍ ക്യാച്ചെടുക്കണം. ക്യാച്ച് വിട്ടാല്‍ കളിക്ക് പുറത്ത്. ക്യാച്ചൊന്നും വിടാതെ കളി ജയിച്ചാല്‍ ജഴ്‌സി ഊരിത്തരും - ഇതായിരുന്നു ബ്രാവോയുടെ ഓഫര്‍.

കളി തുടങ്ങി. ഓരോരുത്തരായി ഔട്ടായി. മൈസൂരില്‍ നിന്നും വന്ന ഫാസ്റ്റ് ബൗളര്‍ പ്രീതം ജയിച്ചു. തന്റെ ആരാധനാ പാത്രമായ ബ്രാവോയില്‍ നിന്നും പ്രീതം ജഴ്‌സിയും ഊരിവാങ്ങിച്ചു. കളിയില്‍ തോറ്റെങ്കിലും വാക്ക് പാലിക്കാന്‍ ബ്രാവോ തയ്യാറായി. വിജയിയെ അഭിനന്ദിച്ച ശേഷം പ്രാക്ടീസ് ജഴ്‌സി അഴിച്ചു കൊടുത്തു. അരയ്ക്ക് മേലെ നഗ്നനായാണ് താരം ചിന്നസ്വാമി സ്റ്റേഡിയം വിട്ടത്.

preetham-mysore

ചെന്നൈ കളിക്കാര്‍ക്ക് പരീശീലനത്തിനായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ കൊണ്ടുവന്ന ബൗളര്‍മാരില്‍ ശ്രദ്ധേയനായ താരമാണ് മൈസൂര്‍ സ്വദേശിയായ പ്രീതം. നെറ്റ്‌സില്‍ മികച്ച ബൗളിംഗിന് ശേഷമാണ് ബ്രാവോയുമായുള്ള കളിയില്‍ പ്രീതം ഇരുപതോളം ക്യാച്ചുകള്‍ കൈപ്പിടിയിലാക്കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം എന്നാണ് സന്തോഷവാനായ പ്രീതം പറഞ്ഞത്.

ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിന്റെ ആദ്യകളിയില്‍ കൊല്‍ക്കത്തയോട് തോറ്റ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാക്കി മത്സരങ്ങള്‍ ബാംഗ്ലൂരിലാണ്. സെപ്തംബര്‍ 22 ന് ദക്ഷിണാഫ്രിക്കന്‍ ടീമായ ഡോള്‍ഫിന്‍സ്, 25 ന് പാകിസ്താന്‍ ടീമായ ലാഹോര്‍ ലയണ്‍സ്, 27 ന് പെര്‍ത്ത് സ്‌കോച്ചേഴ്‌സ് എന്നിവരാണ് ചെന്നൈ കിംഗ്‌സിന്റെ ഇനിയുള്ള എതിരാളികള്‍.

Story first published: Saturday, September 20, 2014, 16:01 [IST]
Other articles published on Sep 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+