Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് സ്വര്‍ണം; വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്ന് ദ്യുതി ചന്ദ്

നാപ്പോളി: ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ നേടിയ സ്വര്‍ണം തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദ്. അടുത്തകാലത്തായി ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന താരമാണ് ദ്യുതി ചന്ദ്. സ്വവര്‍ഗപ്രേമം വെളിപ്പെടുത്തിയിതനെ തുടര്‍ന്ന് താരത്തിനെതിരെ പലഭാഗത്തുനിന്നും കടുത്ത എതിര്‍പ്പുകളുയര്‍ന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണനേട്ടത്തോടെ ദ്യുതി കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നിരിക്കുകയാണ്.

dutee-chand

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയത്. നേരത്തെ ഇന്ത്യയുടെതന്നെ ഹിമ ദാസ് ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനുശേഷം വമ്പന്‍ നേട്ടം സ്വന്തമാക്കുന്ന അത്‌ലറ്റായി ദ്യുതി. നാപ്പോളിയില്‍ നടന്ന മത്സരത്തില്‍ 11.32 സെക്കന്റിലാണ് ദ്യുതി ഓടിയെത്തിയത്.

2014ന് ശേഷം തനിക്കെതിരെ പലതരത്തിലുള്ള വിവാദമുണ്ടായിട്ടുണ്ടെന്ന് ദ്യുതി പറഞ്ഞു. റിയോ ഒളിമ്പിക്‌സിലെ പ്രകടനത്തോടെ അവര്‍ക്ക് അന്നുതന്നെ മറുപടി നല്‍കിയതാണ്. ഇതിനുശേഷവും തന്റെ ശ്രദ്ധ ഗെയിംസില്‍ അല്ലെന്നും മറ്റുപലകാര്യത്തിലുമാണെന്നും ആളുകള്‍ ആരോപിച്ചു. എന്നാല്‍, യൂണിവേഴ്‌സിറ്റി ഗെയിംസ് സ്വര്‍ണനേട്ടത്തോടെ അവര്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞെന്ന് ദ്യുതി പറഞ്ഞു.

ലോക നിലവാരത്തിലുള്ള അത്‌ലറ്റുകളെത്തുന്ന ഗെയിംസില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ദ്യുതി കരുതുന്നു. അതേസമയം, ടോക്കിയോ ഒളിമ്പിക്‌സിനായുള്ള യോഗ്യതാ മറികടക്കാന്‍ താരത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് തനിക്ക് കൃത്യമായ പരിശീലനം ലഭിച്ചാല്‍ ഇത് സാധ്യമാകുമെന്ന് ദ്യുതി പ്രതീക്ഷിക്കുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന തനിക്ക് അതിന് കഴിയുമെന്നും ദ്യുതി വ്യക്തമാക്കി.

Story first published: Tuesday, July 16, 2019, 11:03 [IST]
Other articles published on Jul 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+