Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുവര്‍ണറാണിയായി വീണ്ടും ദ്യുതി ചന്ദ്; നേപ്പിള്‍സ് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

നേപ്പിള്‍സ്: ഇറ്റലിയിലെ നേപ്പിള്‍സില്‍ നടക്കുന്ന 30-ാമത് സമ്മര്‍ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് സ്പ്രിന്റര്‍ ദ്യുതി ചന്ദ്. 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റിന് ഫിനിഷ് ചെയ്താണ് ദ്യുതി ചരിത്രനേട്ടം സ്വന്തമാക്കിയത്. യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 100 മീറ്റര്‍ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദ്യുതി.

duteechand

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അജ്‌ല ഡെല്‍ പൊന്റെയ്ക്കാണ് വെള്ളി മെഡല്‍. സമയം 11.33 സെക്കന്റ്. സെമിഫൈനലില്‍ 11.41 സെക്കന്റിന് ഓടിയാണ് ദ്യുതി ഫൈനലിലെത്തിയത്.

11.26 സെക്കന്റാണ് ദ്യുതിയുടെ സീസണിലെ മികച്ച സമയം. ഏപ്രിലില്‍ ദോഹയിലായിരുന്നു ഈ പ്രകടനം. 11.24 സെക്കന്റാണ് ദ്യുതിയുടെ കരിയറിലെ മികച്ച സമയം. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യനായ ദ്യുതി 100 മീറ്ററില്‍ ദേശീയ റെക്കോഡിനുടമയുമാണ്.

ഇന്ത്യക്കുവേണ്ടി യൂണിവേഴ്‌സിറ്റി ഗെയിംസിലെ ആദ്യ മെഡല്‍ നേടാനായതില്‍ സന്തോഷമുണ്ടെന്ന് ദ്യുതി മത്സരത്തിനുശേഷം പറഞ്ഞു. '' ഈ മെഡല്‍ ഞാന്‍ എന്റെ യൂണിവേഴ്‌സിറ്റിയായ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജിക്കും എന്റെ മോശം സമയങ്ങളിലും കൂടെ നിന്ന പ്രൊഫ. സമാന്തയ്ക്കും ഒഡീഷയിലെ ജനങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും സമര്‍പ്പിക്കുന്നു.''- ദ്യുതി പറഞ്ഞു.

Story first published: Wednesday, July 10, 2019, 10:13 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+