ജക്കാര്‍ത്ത: അത്ലറ്റിക്സില് 100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും വെള്ളി മെഡല്‍ സ്വന്തമാക്കി ദ്യുതി ചന്ദ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ഡബിള്‍ തികച്ചു. വനിതകളുടെ 200 മീറ്ററിലാണ് ദ്യുതി ചന്ദ് ഇന്ത്യക്ക് തന്നിലൂടെ രണ്ടാം വെള്ളി മെഡല്‍ സമ്മാനിച്ചത്.
23.20 സെക്കന്‍ഡ് കൊണ്ട് ഫൈനല്‍ റേസില്‍ ദ്യുതി ചന്ദ് മല്‍സരം ഫിനിഷ് ചെയ്തത്. 22.96 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയ ബഹ്റെയ്നിന്റെ ഒഡിയോങ് എഡിഡിയോങിനാണ് സ്വര്‍ണ മെഡല്‍. നേരത്തെ, 100 മീറ്ററിലും ദ്യുതി ചന്ദ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിക്കൊടുത്തിരുന്നു.