ഇന്ത്യയോട് തോറ്റു, അംപയറെ കുറ്റം പറഞ്ഞ് പാക് താരങ്ങള്‍
അഡലെയ്ഡ്: ലോകകപ്പിലെ ആദ്യമത്സരത്തില്‍ പതിവ് പോലെ പാകിസ്താന്‍ ടീം ഇന്ത്യയോട് തോറ്റു. ആറാമത്തെ തവണയാണ് തുടര്‍ച്ചയായി ഇത് സംഭവിക്കുന്നതെങ്കിലും ഇന്ത്യയോട് തോല്‍ക്കുന്നത് ഉള്‍ക്കൊള്ളാന്‍ പാകിസ്താന് ഇനിയും കഴിഞ്ഞിട്ടില്ല. ഓരോ തവണയും തോല്‍പ്പിക്കും തോല്‍പ്പിക്കും എന്ന് പറഞ്ഞ് വരും, തോറ്റ് തിരിച്ചുപോകും. ഇതാണ് ലോകകപ്പില്‍ ഇന്ത്യക്കെതിരെ പച്ചപ്പടയുടെ ചരിത്രം.
ഇത്തവണ കളി തോറ്റതിന് അംപയറെയാണ് പാകിസ്താന്‍ താരങ്ങള്‍ കുറ്റം പറയുന്നത്. താരങ്ങള്‍ എന്ന് പറഞ്ഞാല്‍ ലോകകപ്പില്‍ കളിക്കുന്നവരല്ല. ലോകകപ്പ് ടീമിലില്ലാത്ത സയീദ് അജ്മല്‍ അടക്കമുള്ള പാക് കളിക്കാരാണ് തേര്‍ഡ് അംപയര്‍ സ്റ്റീവ് ഡേവിസിനെ കുറ്റം പറഞ്ഞ് രംഗത്തെത്തിയത്. ഉമര്‍ അക്മലിനെ ധോണി ക്യാച്ചെടുത്തത് തേര്‍ഡ് അംപയറാണ് ഔട്ട് കൊടുത്തത്. വിവാദത്തിന് വഴിവെച്ച സംഭവം ഇങ്ങനെ.

രവീന്ദ്ര ജഡേജയുടെ പന്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ധോണി ഉമര്‍ അക്മലിന്റെ ക്യാച്ചെടുത്തു. എന്നാല്‍ ഫീല്‍ഡ് അംപയര്‍ ക്യാച്ച് അനുവദിച്ചില്ല. ധോണി റിവ്യൂവിന് പോയി. ബാറ്റും പന്തും മുട്ടിയില്ല എന്നായിരുന്നു സ്‌നിക്കോ. എന്നാല്‍ റിപ്ലേ കണ്ട് തേര്‍ഡ് അംപയര്‍ സ്റ്റീവ് ഡേവിസ് ക്യാച്ച് അനുവദിക്കുകയായിരുന്നു. വിശ്വാസം വരാതെയാണ് ഉമര്‍ അക്മല്‍ തിരിച്ചുനടന്നത്. കമന്റേറ്റര്‍മാരും കാണികളും കരുതിയത് അത് ഔട്ടല്ല എന്ന് തന്നെയാണ്.
സ്്റ്റീവ് ഡേവിസിനെതിരെ ശക്തമായ ഭാഷയിലാണ് അജ്മല്‍ പ്രതികരിച്ചത്. ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍ ഡേവിസ് ഒരിക്കലും എല്‍ ബി അനുവദിച്ചിരുന്നില്ല. തേര്‍ഡ് അംപയറുടെ പക്കല്‍ റിവ്യൂ പോയിട്ടാണ് വിക്കറ്റ് കിട്ടിയിരുന്നത് - അജ്മല്‍ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു. ഇമ്രാന്‍ നസീര്‍, സര്‍ഫ്രാസ് നവാസ് തുടങ്ങിയവരും അജ്മലിന്റെ അതേ അഭിപ്രായക്കാരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications