റേസിങ്ങിനിടെ പരുക്കേറ്റ ജൂള്‍സ് ബിയാജി അന്തരിച്ചു
പാരിസ്: ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയിലുണ്ടായ അപകടത്തെ തുടര്‍ന്ന് മാസങ്ങളായി കോമയിലായിരുന്ന ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി(25) അന്തരിച്ചു. കഴിഞ്ഞ ഒന്‍പതു മാസത്തോളം കോമയിലായിരുന്നു ഫ്രഞ്ചുകാരനായ ജൂള്‍സ് ബിയാഞ്ചി. കഴിഞ്ഞ ഒക്ടോബറില്‍ സുസൂക്കയിലായിരുന്നു അപകടം.
സുസൂക്കയില്‍ നടന്ന ഗ്രാന്‍പ്രീക്കിനിടെ ട്രാക്കിനു വെളിയിലുണ്ടായിരുന്ന റിക്കവറി ക്രെയിനുമായി കൂട്ടിയിടിച്ചാണ് ബിയാഞ്ചിക്ക് ഗുരുതരമായ പരുക്കേറ്റത്. തലയ്ക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിലായിരുന്ന ബിയാഞ്ചി തെക്കന്‍ ഫ്രാന്‍സിലെ നൈസിലെ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

ബ്രസീല്‍ റേസിങ് ഇതിഹാസം അയര്‍ട്ടന്‍ സെന്നയ്ക്കുശേഷം റേസിങ്ങിനിടെ പരുക്കേറ്റ് മരിക്കുന്ന ആദ്യ ഡ്രൈവറാണ് ബിയാഞ്ചി. 2011ല്‍ ടെസ്റ്റ് ഡ്രൈവറായി തുടക്കം കുറിച്ച ബിയാഞ്ചി 2013ലാണ് ട്രാക്കില്‍ ഇറങ്ങുന്നത്. 34 ഓളം റേസുകളില്‍ താരം പങ്കെടുത്തിട്ടുണ്ട്.
ജാപ്പനീസ് ഗ്രാന്‍പ്രീയുടെ 44ാം ലാപ്പ് നടക്കുമ്പോഴായിരുന്നു അപകടം. മഴയില്‍ കുതിര്‍ന്ന ട്രാക്കില്‍ നിന്ന് കാര്‍ തെന്നി റിക്കവറി ക്രെയിനില്‍ ഇടിക്കുകയായിരുന്നു. ബിയാഞ്ചിയുടെ കുടുംബത്തില്‍ നടക്കുന്ന രണ്ടാമത്തെ കാറപകടമാണിത്. 1969ല്‍ നടന്ന ലെ മാന്‍സ് റേസില്‍ മുത്തച്ഛനായ ലൂസിയന്‍ ബിയാഞ്ചി കൊല്ലപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications