Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ ആദ്യ എന്‍ബിഎ മത്സരം, 'മുന്നറിയിപ്പുമായി' ഡൊണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: എന്‍ബിഎ സംഘടിപ്പിക്കുന്ന ബാസ്‌കറ്റ്‌ബോള്‍ മത്സരം ഇന്ത്യയില്‍ ആദ്യമായി നടക്കാനിരിക്കെ, മുംബൈയില്‍ കളി കാണാന്‍ താനും എത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളിലാണ് 2019 എന്‍ബിഎ ഇന്ത്യാ ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്. മുംബൈയിലെ എസ്‌വിപി സ്റ്റേഡിയം രണ്ടു പ്രീ-സീസണ്‍ മത്സരങ്ങള്‍ക്ക് വേദിയാകും.

ഡൊണൾഡ് ട്രംപ്

സാക്രമെന്‍ഡോ കിങ്‌സും ഇന്ത്യന്‍ പേസേഴ്‌സുമാണ് ഇവിടെ മാറ്റുരയ്ക്കുക. ഏറെ വൈകാതെ മറ്റൊരു ലോകോത്തര അമേരിക്കന്‍ ഉത്പന്നം — എന്‍ബിഎ ബാസ്‌കറ്റ്‌ബോള്‍ ഇന്ത്യയില്‍ വേരുറപ്പിക്കുമെന്ന് തിങ്കളാഴ്ച്ച ട്രംപ് പറഞ്ഞു. ഹ്യൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയിലാണ് അപ്രതീക്ഷിത ഇന്ത്യന്‍ സന്ദര്‍ശനത്തിനുള്ള സാധ്യത അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചത്.

എന്‍ബിഎ മത്സരം കാണാന്‍ നരേന്ദ്ര മോദി തന്നെ ഇന്ത്യയിലേക്ക് ക്ഷണിക്കുമോയെന്ന് ചോദിച്ച ട്രംപ്, അപ്രതീക്ഷിതമായി കടന്നെത്തിയാല്‍ അത്ഭുതപ്പെടരുതെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ ബാസ്‌കറ്റ്‌ബോള്‍ രംഗത്തു പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടു പ്രീ-സീസണ്‍ മത്സരങ്ങള്‍ എന്‍ബിഎ മുംബൈയില്‍ സംഘടിപ്പിക്കുന്നത്. മുംബൈ സ്വദേശിയായ വിവേക് രണദീവിന്റെ നേതൃത്വത്തിലായിരിക്കും സാക്രമെന്‍ഡോ കിങ്‌സ് ഇവിടെ കളിക്കുക. മാര്‍വിന്‍ ബാഗ്‌ലി III, ഡി ആരോണ്‍ ഫോക്‌സ്, ബഡ്ഡി ഹെയ്ല്‍ഡ് എന്നിവരും ടീമിലുണ്ടാകും.

മറുഭാഗത്ത് താരനിരയുമായാണ് ഇന്ത്യന്‍ പേസേഴ്‌സ് മുംബൈയിലേക്ക് പറന്നിറങ്ങുന്നത്. എന്‍ബിഎ ഓള്‍-സ്റ്റാര്‍ വിക്ടര്‍ ഒലാഡീപോ, മൈല്‍സ് ടേര്‍ണര്‍, ഡൊമാന്‍ഡിസ് സബോണിസ് തുടങ്ങിയര്‍ പേഴ്‌സിന്റെ പക്ഷത്തുണ്ട്.

Story first published: Monday, September 23, 2019, 10:58 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+