ഇന്ത്യയും ചൈനയും ശത്രുത അവസാനിപ്പിക്കൂ..ചാമ്പ്യന്‍ പട്ടം വേണ്ട!!വിജേന്ദറിന് പറയാനുള്ളത്...
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുമ്പോള്‍ ബോക്‌സിങ്ങ് റിങ്ങില്‍ ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ തമ്മില്‍ നടന്ന പോരാട്ടത്തിനും ഏറെ ജനശ്രദ്ധ ലഭിച്ചിരുന്നു. പോരാട്ടത്തിനൊടുവില്‍ ചൈനീസ് താരത്തെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങ് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നേടിയപ്പോള്‍ അതിനെ ചൈനക്കു മേല്‍ ഇന്ത്യ നേടിയ വിജയമായാണ് വിലയിരുത്തിയത്. അതിര്‍ത്തി തര്‍ക്കത്തെ കളിയുമായി കൂട്ടിക്കുഴച്ച് പലരും വിജേന്ദറിന്റെ വിജയം ആഘോഷിച്ചു.
എന്നാല്‍ താരം ദു:ഖിതനാണ്. ഇങ്ങനെയൊരു വീക്ഷണകോണിലാണ് തന്റെ വിജയം ആഘോഷിക്കപ്പെടുന്നതെങ്കില്‍ ചാമ്പ്യന്‍സ് പട്ടം തനിക്കു വേണ്ടെന്നാണ് വിജേന്ദറിന്റെ നിലപാട്. ഇന്ത്യ- ചൈന സംഘര്‍ഷം അവസാനിക്കണമെന്നും അതിനായാണ് തന്റെ സന്ദേശമെന്നും വിജേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിര്‍ത്തിയിലെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. തന്റെ സന്ദേശം ജനങ്ങളിലേക്കെത്തണമെന്നും താരം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റില്‍ ചൈനയുടെ സുള്‍ഫിക്കര്‍ മെയ്‌മെയിതിയാലിയെ തോല്‍പ്പിച്ചാണ് വിജേന്ദര്‍ ചാമ്പ്യന്‍ പട്ടം നേടിയത്. പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ ഒന്‍പതാം വിജയമാണിത്. മൂക്കില്‍ നിന്നും ചോര പൊടിഞ്ഞിട്ടും പോരാട്ട വീര്യം ചോരാതെയാണ് വിജേന്ദര്‍ മത്സരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications