Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡിസ്‌കസ് താരം വികാസ് ഗൗഡ വിരമിച്ചു; പ്രഖ്യാപനം അപ്രതീക്ഷിതമായി

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഡിസ്‌കസ് താരങ്ങളിലൊരാളായ വികാസ് ഗൗഡ വിരമിച്ചു. ഡിസ്‌കസ് ത്രോയില്‍ ദേശീയ റെക്കോഡ് ഇപ്പോള്‍ വികാസിന്റെ പേരിലാണ്. എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായ വികാസിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെ ഞെട്ടിച്ചു.

വിട്ടുമാറാത്ത പരിക്കാണ് ഗൗഡയുടെ വിരമിക്കലിന് പിറകിലെന്നാണ് സൂചന. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്നും മാറിനില്‍ക്കാനുള്ള താരത്തിന്റെ തീരുമാനം എഎഫ്‌ഐ അംഗീകരിച്ചിരുന്നില്ല. കൂടാതെ ഗുവാഹത്തിയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന അന്തര്‍ സംസ്ഥാന മീറ്റില്‍ പങ്കെടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിനായുള്ള താരങ്ങളുടെ മികവ് പരിശോധിക്കാനുള്ള വേദികൂടിയാണിത്. ഇതിനിടയിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

vikasgowda

നാല് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ഈ മുപ്പത്തിനാലുകാരന്‍. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫൈനല്‍വരെയെത്തി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും സ്വന്തമാക്കി. 2012ലെ 66.28 മീറ്റര്‍ ആണ് ദേശീയ റെക്കോര്‍ഡ്. ഇത് ഇപ്പോഴും നിലനില്‍ക്കുന്നു. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടി. 2017ല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് അവസാനമായി പങ്കെടുത്തത്. അന്ന് വെങ്കലമെഡല്‍ സ്വന്തമാക്കുകയും ചെയ്തു. വികാസ് ഗൗഡ വിരമിക്കുമ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു കായികതാരം കൂടിയാണ് അരങ്ങൊഴിയുന്നത്

Story first published: Wednesday, May 30, 2018, 17:21 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+