For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരിച്ചുവരവില്‍ സ്വര്‍ണ നേട്ടത്തോടെ ചരിത്രം സൃഷ്ടിച്ച് ദിപ കര്‍മാകര്‍

ദില്ലി: പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാകറിന് ചരിത്രനേട്ടത്തോടെ തിരിച്ചവരവ്. തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന ജിംനാസ്റ്റിക്സ് ലോക ചലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തില്‍ സ്വര്‍ണം നേടിയാണ് ദിപ കായികലോകത്തേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചാലഞ്ച് കപ്പില്‍ സ്വര്‍ണം നേടുന്നത്. യോഗ്യത റൗണ്ടില്‍ 13.400 പോയിന്റ് നേടിയ താരം മത്സരത്തില്‍ 14.150 പോയിന്റുമായാണ് സ്വര്‍ണം സ്വന്തമാക്കിയത്. റിയോ ഒളിമ്പിക്സില്‍ ഈ ഇനത്തില്‍ നാലാംസ്ഥാനക്കാരിയായിരുന്നു ദിപ.

dipa

ഇന്തോനേഷ്യയുടെ റിഫ്ദ ഇര്‍ഫാനതുത്ത്ഫിക്കാണ് വെള്ളി. ആതിഥേയ രാജ്യത്തിന്റെ ഗോക്‌സു ഉക്താസിന് വെങ്കലവും ലഭിച്ചു. റിയോ ഒളിമ്പിക്സിനു ശേഷം പരിക്കേറ്റ താരം ദീര്‍ഘകാലം കളത്തിന് പുറത്തായിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെട്ട ദിപയ്ക്ക് സ്വര്‍ണ പ്രതീക്ഷയുണ്ട്. ഇന്തോനേഷ്യയില്‍ ഓഗസ്ത് 18നാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്.

Story first published: Monday, July 9, 2018, 11:50 [IST]
Other articles published on Jul 9, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+