റിയോ ഒളിംപിക്‌സ്: ജന്മദിനത്തില്‍ ദിപ കര്‍മാകര്‍ കോച്ചിന്റെ വീട്ടുതടങ്കലില്‍!!!
റിയോ ഡി ജനീറോ: ജിംനാസ്‌ക്കില്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയായ ദിപ കര്‍മാക്കറിന് ഇന്ന് ജന്മദിനം. എന്നാല്‍ വോള്‍ട്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായി ദിപയ ഒളിംപിക്‌സ് വില്ലേജിലെ മുറിയില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ് കോച്ച് ബിശ്വേശ്വര്‍ നന്ദി. ആഗസ്ത് 14ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ നിന്ന് പ്രിയ ശിഷ്യയുടെ ശ്രദ്ധ തെന്നിമാറാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ പോലും നല്‍കാതെയാണ് നന്ദി ദിപയെ ഫൈനല്‍ മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
വോള്‍ട്ട് മത്സരത്തില്‍ ഫൈനലില്‍ കടന്ന ദിപയുടെ ഫൈനല്‍ മത്സരം ആഗസ്ത് 14നാണ് നടക്കാനിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് കരുത്തുപകരുകയാണ് കോച്ച് ബിശ്വേശ്വര്‍ നന്ദിയെന്ന ജിംനാസ്റ്റിക് ഗുരു.

ജന്മദിനം
23ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ദിപയെത്തേടി ഇത്തവണ പിറന്നാള്‍ ആശംസകള്‍ എത്തില്ല. എല്ലാം ഒളിംപിക്‌സിന് സമര്‍പ്പിച്ച ദിപയ്ക്ക് ആശംസകളുമായെത്തിയത് മാതാപിതാക്കള്‍ മാത്രമാണ്. ഫൈനല്‍ മത്സരത്തിന് ശേഷം പിറന്നാളാഘോഷങ്ങളാവാമെന്നാണ് കോച്ചിന്റെ പക്ഷം.

ശ്രദ്ധ പാളിയാല്‍
മത്സരത്തിലുള്ള ശ്രദ്ധ കുറയാതിരിക്കാന്‍ ദിപയുടെ പക്കലുള്ള ഫോണില്‍ നിന്ന് സിം കാര്‍ഡ് നീക്കിയ കോച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ മാതാപിതാക്കളോട് സംസാരിക്കാന്‍ മാത്രമേ അനുവദിക്കാറുള്ളൂ.

വിശമത്തിനും സമയം
16 വര്‍ഷമായി ദിപയുടെ വ്യക്തിഗത കോച്ചായി ഒപ്പമുള്ള നന്ദി കടുത്ത പരിശീലനത്തിന് പുറമേ കര്‍ശനമായ നിര്‍ദ്ദേശങ്ങളും ഈ ജിംനാസ്റ്റിക് താരത്തിനുണ്ട്. പരിശീലനത്തിനും വിശ്രമത്തിനുമായി നിശ്ചയിച്ച സമയത്തില്‍ ഇളവ് അനുവദിക്കാത്ത കണിശക്കാരനായ കോച്ചാണ് നന്ദി.

ദിപ കര്‍മാകര്‍
ജിംനാസ്റ്റിക്കില്‍ ഇന്ത്യയില്‍ നിന്ന് ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യത്തെ വനിതാരമാണ് ദിപ. ആറാം വയസ്സില്‍ ജിംനാസ്റ്റിക്കില്‍ ആരംഭിച്ച പരിശീലനമാണ് താരത്തെ റിയോയിലെത്തിച്ചത്.

വോള്‍ട്ട്
ജിംനാസ്റ്റിക്കിലെ ഏറ്റവും വോള്‍ട്ടിലാണ് ദിപ മത്സരിക്കുന്നതെങ്കിലും പ്രൊഡുനോവയില്‍ പയറ്റിത്തെളിഞ്ഞ താരമാണ് ഈ ഇന്ത്യക്കാരി.

സഹോദരിമാരുടെ വഴി
വെയ്റ്റ് ലിഫ്റ്റിംഗ് കോച്ചിന്റെ മൂന്ന് പെണ്‍മക്കളില്‍ മൂത്തയാളാണ് ദിപ കര്‍മാകര്‍. ദിപയുടെ രണ്ട് സഹോദരിമാരും മൂന്നുവയസ്സ് മുതല്‍ ജിംനാസ്റ്റിക്ക് പരിശീലനം ആരംഭിച്ചവരാണ്. സായിയിലെ കോച്ചായ നന്ദിയുടെ ഭാര്യ സുമയുടെ കീഴിലാണ് ഇരുവരുടേയും പരിശീലനം.

വോള്‍ട്ടിലെ മെഡല്‍
ആഗസ്ത് 14ന് നടക്കുന്ന വോള്‍ട്ട് മത്സരത്തില്‍ ദിപ വിജയം നേടിയാല്‍ മെഡല്‍ ഇന്ത്യയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനമാവുമെന്നാണ് നന്ദിയുടെ കണക്കുകൂട്ടല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications