റിയോ ഒളിംപിക്‌സ്: ഇനി ടോക്യോ ഒളിംപിക്‌സ്, ദിപ കര്‍മ്മാകര്‍ ലക്ഷ്യം കുറിയ്ക്കുന്നു
റിയോഡി ജനീറോ: ആഗസ്ത് 14ന് രാത്രി ലോകം ഉറ്റുനോക്കിയത് വനിതകളുടെ ജിംനാസ്റ്റിക്ക് അന്തിമ മത്സരത്തിലേക്കായിരുന്നു. ചരിത്രത്തിനൊപ്പം റിയോ ഒളിംപിക്‌സിലേക്ക് കുതിച്ച ദിപാ കര്‍മാകറില്‍ ഇന്ത്യ പുലര്‍ത്തിയ മെഡല്‍ പ്രതീക്ഷ പൂര്‍ത്തീകരിക്കാനായില്ലെങ്കിലും 15. 066 പോയിന്റോടെ ദിപ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റിയോയില്‍ ദിപ നടത്തിയ പോരാട്ടം ഇന്ത്യന്‍ ജിംനാസ്റ്റിക്കിലും ഒൡപിക്‌സ് ചരിത്രത്തിലും അടയാളപ്പെടുത്തിക്കഴിഞ്ഞു.
23 കാരിയായ ദിപ കര്‍മാകറെന്ന ജിംനാസ്റ്റിക് താരം ജിംനാസ്റ്റിക്കില്‍ ഇന്ത്യയില്‍ ഒൡപ്ക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരമായി മാറി. വോള്‍ട്ട് മത്സരത്തില്‍ വെങ്കലം നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്വിലിയ സ്‌റ്റെയിന്‍ഗൂബര്‍ 15.216 പോയിന്ററാണ് നേടിയത്. അമേരിക്കയുടെ സൈമണ്‍ ബൈല്‍സിനാണ് ഈയിനത്തിലെ സ്വര്‍ണ്ണം. വോള്‍ട്ടിലെ ലോക ചാമ്പ്യനായ റഷ്യയുടെ മരിയ പസേകയാണ് വെള്ളി നേടിയത്.

പ്രൊഡുനോവ താരമാക്കി
പ്രൊഡുനോവയില്‍ ഭാഗ്യം പരീക്ഷിച്ച ദിപ യോഗ്യതാ റൗണ്ടില്‍ 14. 850 പോയിന്റാണ് നേടിയത്. എന്നാല്‍ വോള്‍ട്ടില്‍ യോഗ്യത നേടിയത് ദിപയെ പ്രശസ്തയാക്കി.

'സുകഹാര'
ഫൈനലിലേക്ക് ആറാം സ്ഥാനത്തോടെ യോഗ്യത നേടിയ ദിപ സുകഹാരയിലൂടെ 14.866 പോയിന്റാണ് നേടിയത്.

പോയിന്റ് നഷ്ടമായത്
സങ്കീര്‍ണ്ണമായ പ്രുഡനോവ വോള്‍ട്ടില്‍ എല്ലാം പ്രതീക്ഷക്കനുസരിച്ച് പൂര്‍ത്തിയാക്കാന്‍ ദിപയ്ക്ക് കഴിഞ്ഞു. എന്നാല്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പിന്‍ഭാഗം നിലത്തു സ്പര്‍ശിച്ചതാണ് ദിപയുടെ പോയിന്റ് കുറയാനിടയാക്കിയത്.

വെങ്കല ജേതാവ്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടി പോരാട്ടം പൂര്‍ത്തിയാക്കിയത് നിര്‍ണ്ണായകമായി.

ചുസോവിറ്റിന
വനിതാ ജിംനാസ്റ്റിക് മത്സരത്തില്‍ പ്രുഡനോവ പരീക്ഷ രണ്ടുപേരില്‍ ഒരാളാണ് ദിപ. ബെയ്ജിംഗ് ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ ഉസ്‌ബെക്കിസ്ഥാന്റെ ഒക്‌സാന ചുസോവിറ്റിനയാണ് മറ്റൊരു താരം.

അഭിമാന നിമിഷങ്ങള്‍
ഒളിംപിക്‌സില്‍ മെഡല്‍ നേടിയില്ലെങ്കിലും ഒളിംപിക്‌സ് ഫൈനലില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും 52 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ഒളിംപിക്‌സ് യോഗ്യത നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും ദിപയ്ക്ക് സ്വന്തം.

ഫൈനലിന് മുമ്പേ
ദിപ ഒളിംപിക്‌സ് ഫൈനലില്‍ മത്സരിക്കുന്നതിന് മുന്നോടിയായി ദിപയുടെ ജന്മനാട്ടില്‍ വിജയം കൈവരിക്കുന്നതിനായി പ്രത്യേക പൂജ നടന്നിരുന്നു.

മെഡല്‍ നേടും
2020ലെ ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടുമെന്നാണ് 23കാരിയായ ഈ ത്രിപുര താരം പുലര്‍ത്തുന്ന പ്രതീക്ഷ.

പതിനൊന്നും ഒന്നും
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിന്ന് 11 പുരുഷ താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുള്ളത്. ആദ്യത്തെ വനിതാ താരമെന്ന ബഹുമതി ദിപയ്ക്ക് സ്വന്തമായിക്കഴിഞ്ഞു.

ടോക്യോ ഒളിംപിക്‌സില്‍
റിയോയില്‍ കാഴ്ച വെച്ച പ്രകടനത്തില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തയെന്ന് വ്യക്തമാക്കിയ ദിപ ടോക്യോ ഒളിംപിക്‌സില്‍ ഭാഗ്യം തുണച്ചാല്‍ മെഡല്‍ നേടുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications