ദിനേശ് കാര്‍ത്തികിന് ദീപിക പള്ളിക്കല്‍ വധു
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തികിന് വിവാഹം. വധുവും സ്‌പോര്‍ട്‌സ് രംഗത്തുനിന്നുതന്നെയാണ്. പാതിമലയാളിയും സ്‌ക്വാഷ് താരവുമായി ദീപിക പള്ളിക്കലാണ് ഡി കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദിനേശ് കാര്‍ത്തികിന് വധുവാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ചെന്നൈയില്‍ നടന്നു.
വിവാഹനിശ്ചയ വാര്‍ത്ത ദീപികയുടെ അമ്മ സൂസന്‍ പള്ളിക്കല്‍ സ്ഥിരീകരിച്ചു. ചെന്നൈയില്‍ താജ് ഗ്രാന്‍ഡ് ഹോട്ടലില്‍വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ദിനേശ് കാര്‍ത്തികിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യയായ നിഖിതയില്‍നിന്നും കാര്‍ത്തിക് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്.
ഏകദേശം ഒരുവര്‍ഷത്തോളമായി കാര്‍ത്തികും ദീപികയും പ്രണയത്തിലാണ്. ഇരുവരുടെയും പ്രണയവിശേഷങ്ങളിലേക്ക്.

ഫിറ്റാണ് പ്രണയം
ചെന്നൈയിലെ ഫിറ്റ്‌നസ് ട്രെയിനിംഗ് സെന്ററില്‍ തുടര്‍ച്ചയായി കണ്ടുമുട്ടിയ പരിചയമാണ് കാര്‍ത്തികും ദീപികയും തമ്മിലുള്ള പ്രണയത്തിലേക്ക് നയിച്ചത്.

ബന്ധുക്കള്‍ക്ക് പൂര്‍ണസമ്മതം
ബന്ധുക്കള്‍ ഈ ബന്ധത്തിന് പച്ചക്കൊടി കാണിച്ചതോടെ കാര്യങ്ങള്‍ മംഗളമായി. വിവാഹനിശ്ചയത്തിനും അടുത്ത ബന്ധുക്കളും കൂട്ടുകാരും എത്തിയിരുന്നു.

വിദേശസമാഗമം
ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ കാര്‍ത്തികും ദീപികയും കണ്ടുമുട്ടിയിരുന്നതായി അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദീപിക പള്ളിക്കല്‍
ഇന്ത്യന്‍ സ്‌ക്വാഷിലെ ഗ്ലാമര്‍ താരമാണ് പാതി മലയാളിയായ ദീപിക പള്ളിക്കല്‍

പാതിമലയാളി
ദീപികയുടെ അമ്മ സൂസന്‍ പള്ളിക്കല്‍ മലയാളിയാണ്. ഇവര്‍ തന്നെയാണ് വിവാഹ നിശ്ചയവാര്‍ത്ത മാധ്യമങ്ങളോട് സ്ഥിരീകരിച്ചതും.

ദീപിക പ്രചോദനം
ആദ്യവിവാഹം തകര്‍ന്നതിന്റെ നിരാശയിലായിരുന്ന കാര്‍ത്തികിന് ദീപികയുടെ സാന്നിധ്യം പ്രചോദനമാകുന്നു എന്നാണ് കൂട്ടുകാരുടെ അഭിപ്രായം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications