അങ്ങനെ ദിനേശ് കാര്‍ത്തിക്ക് ദീപികയെ കെട്ടി... ചില രഹസ്യങ്ങള്‍
ചെന്നൈ: സിനിമാ രംഗം പോലെയാണ് കായിക രംഗവും. രണ്ടിടത്തും പ്രണയങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും വിവാഹത്തിലെത്തുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ സിനിമ പോലെയല്ല കായിക രംഗം. ആണിനും പെണ്ണിനും പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ്. എങ്കിലും അവിടേയും പ്രണയവും വിവാഹവും ഒക്കെ സംഭവിയ്ക്കുന്നുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷകളിലൊന്നായ ദിനേശ് കാര്‍ത്തിക്കിന്റേയും തനി മലയാളിയായ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന്റേയും കാര്യമാണ് പറയുന്നത്. രണ്ട് പേരും കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് വിവാഹിതരായി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.
ഇവരുടെ വിവാഹം സംബന്ധിച്ച് ചില രഹസ്യങ്ങളുണ്ട്...(ചിത്രങ്ങള്‍ക്ക് കടപ്പാട്:ട്വിറ്റര്‍)

ദിനേശിന്റെ രണ്ടാം വിവാഹം
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ ദിനേശ് കാര്‍ത്തിക്കിന്റെ ആദ്യ വിവാഹം അല്ല ഇത്. ഇതിന് മുമ്പ് നികിത എന്ന സ്ത്രീയെ ദിനേശ് വിവഹം കഴിച്ചിരുന്നു. ആ ബന്ധം ഉപേക്ഷിച്ചതിന് ശേഷമാണ് ദീപികയെ വിവാഹം കഴിയ്ക്കുന്നത്.

ദീപികയുടെ ആദ്യ വിവാഹം തന്നെ
ദിനേശിന്റെ രണ്ടം വിവാഹമാണെങ്കിലും ദീപികയുടെ ആദ്യ വിവാഹം തന്നെയാണ് ഇത് കെട്ടോ.ചിത്രം കടപ്പാട്:@LoveVivah

ഹിന്ദു-ക്രിസ്ത്യന്‍
ദീപിക പള്ളിയ്ക്കല്‍ എന്ന സ്‌ക്വാഷ് താരം ക്രിസ്ത്യാനിയാണ്. ദീപിക റെബേക്ക പള്ളിയ്ക്കല്‍ എന്നാണ് മുഴുവന്‍ പേര്. ദിനേശ് ഹിന്ദുവും.

ദീപികയുടെ ബാച്ച്‌ലേഴ്‌സ് പാര്‍ട്ടി
കഴിഞ്ഞ ആഴ്ച അവസാനം ദീപിക ഒരു ബാച്ച്‌ലേഴ്‌സ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്രെ. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം!

പിങ്ക് പിങ്ക് പിങ്ക്
ദീപികയുടെ ഏറ്റവും ഇഷ്ടപ്പെട്ട നിറം പിങ്ക് ആണ്. അതുകൊണ്ട് ബാച്ച്‌ലേഴ്‌സ് പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള ഡ്രസ്സ് കോഡില്‍ നിറം പിങ്ക് തന്നെ ആയിരുന്നത്രെ. 15 പേര്‍ക്ക് വേണ്ടിയായിരുന്നു പാര്‍ട്ടി.

ക്രിസ്ത്യന്‍ വിവാഹം
ക്രിസ്തീയ ആചാരപ്രകാരമാണ് ആഗസ്റ്റ് 18 ന് ചെന്നൈയില്‍ വച്ച് വിവാഹം നടന്നത്.

ഹിന്ദു വിവാഹം
ഒരാള്‍ ഹിന്ദുവും മറ്റൊരാള്‍ ക്രിസ്ത്യാനിയും ആകുമ്പോള്‍ രണ്ട് മതാചാരപ്രകാരവും വിവാഹം നടത്തേണ്ടേ. ആഗസ്റ്റ് 20 ന് തെലുങ്ക്-നായിഡു ആചാരപ്രകാരമുള്ള വിവാഹവും നടക്കും.

ഒന്നര വര്‍ഷം മുമ്പ്
ഒന്നരവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2013 നവംബര്‍ 15 ന്.ചിത്രം കടപ്പാട്: @TamilPlex

വസ്ത്രം അമേരിക്കയില്‍ നിന്ന്
ദീപികയുടെ വിവാഹ വസ്ത്രങ്ങള്‍ എവിടെ നിന്ന് വരുത്തിച്ചതാണെന്നറിയാമോ... അങ്ങ് അമേരിക്കയില്‍ നിന്ന്.ചിത്രം കടപ്പാട്: @ABP Ananda
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications