For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിദിയര്‍ ദ്രോഗ്ബ ഇനി ബൂട്ടുകെട്ടില്ല

By Gokul

ലണ്ടന്‍: ഐവറികോസ്റ്റ് എന്ന കുഞ്ഞന്‍ രാജ്യത്തെ ലോകഫുട്‌ബോളിലെ മികച്ച ടീമുകളിലൊന്നായി വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ദിദിയര്‍ ദ്രോഗ്ബ അന്താരാഷ്ട്ര മത്സരങ്ങില്‍ ഇനി ടീമിനുവേണ്ടി ബൂട്ടണിയില്ല. ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച കളി കാഴ്ചവെച്ചാണ് മുപ്പത്തിയാറുകാരനായ സൂപ്പര്‍താരം ബൂട്ടഴിക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപനം തന്റെ വെബ്‌സൈറ്റിലൂടെ ദ്രോഗ്ബ തന്നെ പുറത്തുവിട്ടു.

ഏറെ ദു:ഖത്തോടെയാണ് താന്‍ നിര്‍ണായ തീരുമാനമെടുത്തതെന്ന് ദ്രോഗ്ബ പറഞ്ഞു. 12 വര്‍ഷം മുന്‍പ് ടീമിന് വേണ്ടി അരങ്ങേറിയതു മുതല്‍ അവസാന മത്സരം വരെ അതീവ സന്തോഷത്തോടെയായിരുന്നു രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞത്. ഇത്രയും വര്‍ഷം രാജ്യത്തിന് വേണ്ടി കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. എന്നായാലും തീരുമാനം അനിവാര്യമാണ്. ദ്രോഗ്ബ പറഞ്ഞു.

didier-drogba

ഇത്രയും കാലം തന്നെ പിന്തുണച്ച ആരാധകരോട് നന്ദിപറയാന്‍ വാക്കുകളില്ല. രാജ്യാന്തര മത്സരങ്ങളില്‍ നിന്നും പിന്‍വാങ്ങിയാലും ക്ലബ്ബ് മത്സരങ്ങളില്‍ താന്‍ സജീവമായുണ്ടാകുമെന്ന് ദ്രോഗ്ബ അറിയിച്ചു. ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രീസിനെതിരെയായിരുന്നു ദ്രോഗ്ബയുടെ അവസാന മത്സരം. രാജ്യത്തിനുവേണ്ടി 104 മത്സരങ്ങള്‍ കളിച്ച ദ്രോഗ്ബ 65 ഗോളുകള്‍ നേടി. ഐവറികോസ്റ്റിനുവേണ്ടി കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരവും മറ്റാരുമല്ല.

രണ്ട് ആഫ്രിക്കന്‍ നേഷന്‍സ് ഫുട്‌ബോള്‍, മൂന്നുതവണ ലോകകപ്പ് ഫുട്‌ബോള്‍ എന്നിവയിലെല്ലാം ടീമിന്റെ നിറ സാന്നിദ്ധ്യമായി ദ്രോഗ്ബ ഉണ്ടായിരുന്നു. എട്ടുവര്‍ഷത്തോളം ടീമിന്റെ ക്യാപ്റ്റനുമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ ചെല്‍സിക്കുവേണ്ടിയാണ് ദ്രോഗ്ബ കളിക്കാനിറങ്ങുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. നേരത്തെ ചെല്‍സിയില്‍ കളിച്ചിരുന്ന ദ്രോഗ്ബ ഗളിത്‌സരയിലേക്ക് പോയ ശേഷമാണ് വീണ്ടും തിരിച്ചുവന്നത്.

Story first published: Saturday, August 9, 2014, 8:17 [IST]
Other articles published on Aug 9, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+