വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിപ്പ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍നിന്നും മാറ്റിവെച്ച ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ദില്ലിയില്‍

ദില്ലി: നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ നടത്താനിരുന്ന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ദില്ലിയിലേക്ക് മാറ്റി. വൈറസ് ബാധയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താരങ്ങള്‍ കേരളത്തില്‍ എത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചത്. പിന്നീടത് ദില്ലിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പതിനെട്ടാമത് കുമാര്‍ സുരേന്ദ്ര സിങ് മെമ്മോറിയല്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 31 മുതല്‍ ജൂണ്‍ 18വരെ തിരുവനന്തപുരത്ത് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് ജൂണ്‍ രണ്ടാംവാരം ദില്ലി ഡോ. കര്‍നി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടത്തുമെന്ന് നാഷണല്‍ റൈഫില്‍ അസോസിയേഷന്‍ അറിയിച്ചു.

nipah

കോഴിക്കോട് പേരാമ്പ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ്പ വൈറസ് ഇതുവരെയായി 12 പേരുടെ ജീവനെടുത്തിരുന്നു. സംസ്ഥാനത്തിന്റെ മറ്റു ചിലഭാഗങ്ങളിലും നിപ്പ ബാധയുടെ പേരില്‍ ചിലര്‍ നിരീക്ഷണത്തിലാണ്. ദേശീയ മാധ്യമങ്ങളിലും മറ്റും ഇത് വലിയ പ്രാധാന്യത്തോടെ വാര്‍ത്തയായതോടെ ഷൂട്ടിങ് താരങ്ങള്‍ നിപ്പ ഭീതിയിലായി. കേരളത്തില്‍ വരാന്‍ ഭൂരിപക്ഷംപേരും മടിക്കുകയും ചെയ്തു.

Story first published: Friday, May 25, 2018, 19:18 [IST]
Other articles published on May 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X