വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ഒളിമ്പിക്‌സ് യോഗ്യത ഉറക്കാക്കി ദീപക് പൂണിയ സെമിയില്‍

നുര്‍ സുല്‍ത്താന്‍: കസാഖ്‌സ്താനില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ദീപക് പൂണിയ സെമി ഫൈനലിലെത്തി. 86 കിലോ വിഭാഗത്തിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയുടെ കാര്‍ലോസ് അര്‍ട്യുറോ മെന്‍ഡിസിനെ 6-0ത്തിന് തോല്‍പ്പിച്ചാണ് ദീപക് സെമി ഉറപ്പിച്ചത്. ഇതോടെ ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യതയും ലോക ജൂനിയര്‍ ചാമ്പ്യന്‍ സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക് യോഗ്യത നേടുന്ന നാലാം ഗുസ്തി താരമാണ് ദീപക്.

ഇന്ത്യയുടെ മറ്റൊരുതാരം രാഹുല്‍ അവാരെ 61 കിലോഗ്രാം വിഭാഗത്തിലും സെമിയിലെത്തിയിട്ടുണ്ട്. കസാഖ്‌സ്താന്റെ കൈലിയേവിനെ 10-7നാണ് രാഹുല്‍ തോല്‍പ്പിച്ചത്. ഇന്ത്യയുടെ മറ്റൊരു താരം ജിതേന്ദര്‍ 79 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ കൊടനോഗുലുവിനെ 7-1ന് പരാജയപ്പെടുത്തി. അതേസമയം, 97 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച മൗസം ഖേത്രി 0-10ന് അമേരിക്കയുടെ കെയ്‌ലി ഫെഡ്രിക്കിനോട് തോറ്റു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: വെറും 8 റണ്‍സ്, രോഹിത്തിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: വെറും 8 റണ്‍സ്, രോഹിത്തിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്

deepak punia

നേരത്തെ, ഇന്ത്യയുടെ ബജ്‌രംഗ് പൂണിയയും രവി കുമാറും ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. 65 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ പരാജയപ്പെട്ട പൂണിയ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ മംഗോളിയയുടെ തുല്‍ഗ ഓച്ചിറിനെ 8-7 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി. 57 കിലോഗ്രാം വിഭാഗത്തില്‍ ഇറാന്റെ റെസ അട്രിനഘരാച്ചിയെ 6-3നാണ് രവി കുമാര്‍ തോല്‍പ്പിച്ചത്. ഇരുവരും ഒളിമ്പിക്‌സിന് യോഗ്യതയും നേടി. വനിതാ താരം വിനേഷ് ഫോഗട്ടും വെങ്കലം നേടി ഒളിമ്പിക്‌സിന് ടിക്കറ്റെടുത്തിട്ടുണ്ട്.

Story first published: Saturday, September 21, 2019, 17:10 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X