വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫൈനലില്‍ നിന്നും പിന്മാറി; ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ദീപക് പൂണിയയ്ക്ക് വെള്ളി

നൂര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ദീപക് പൂണിയയ്ക്ക് വെള്ളി. ഫൈനല്‍ മത്സരത്തിന് മുന്‍പ് പിന്മാറിയതോടെയാണ് പൂണിയ വെള്ളിമെഡലില്‍ ഒതുങ്ങിയത്. കഴിഞ്ഞദിവസം സെമിഫൈനല്‍ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ജൂനിയര്‍ ലോക ചാമ്പ്യനായ പൂണിയ ഇത്തവണ 86 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്നു.

ഫൈനലില്‍ ഇറാന്‍ താരം ഹസാന്‍ യസ്ദാനിയെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പൂണിയ. എന്നാല്‍, ഇടതുകാലിന്റെ പരിക്ക് കടുത്തതാണെന്ന് താരം വ്യക്തമാക്കി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ ഒരുങ്ങേണ്ടതിനാല്‍ കൂടുതല്‍ പരിക്ക് ഒഴിവാക്കാനാണ് പിന്മാറ്റം. ദീപക് പൂണിയ പിന്മാറിയതോടെ ഇറാന്‍ താരം മത്സരിക്കാതെ സ്വര്‍ണ മെഡല്‍ ജേതാവായി.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോളടിച്ചു; വിദേശ പര്യടനങ്ങളില്‍ ദിനബത്ത ഇരട്ടിയാക്കിഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോളടിച്ചു; വിദേശ പര്യടനങ്ങളില്‍ ദിനബത്ത ഇരട്ടിയാക്കി

deepakpunia

നേരത്തെ സെമിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റീഫന്‍ റെയ്ച്ച്മുതിനെയാണ് താരം തോല്‍പ്പിച്ചത്. സെമിഫൈനലില്‍ എത്തിയപ്പോള്‍ തന്നെ ദീപക് ഒളിമ്പിക് യോഗ്യത നേടിയിരുന്നു. കഴിഞ്ഞ മാസം എസ്‌തോണിയയില്‍ നടന്ന ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന്റെ പിന്നാലെ സീനിയര്‍ വിഭാഗത്തിലും ഫൈനലില്‍ കടക്കാനായത് വലിയ നേട്ടമാണ്. ബജ് രംഗ് പൂണിയയ്ക്ക് ശേഷം ഗുസ്തിയില്‍ ലോകനിലവാരമുള്ള താരമായി പൂണിയ മാറിക്കഴിഞ്ഞു.

Story first published: Sunday, September 22, 2019, 15:01 [IST]
Other articles published on Sep 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X