വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: ഇടിക്കൂട്ടില്‍ ഇരട്ട സ്വര്‍ണം, പൊന്നണിഞ്ഞ് പംഗലും നീതുവും

ആധികാരിക വിജയമാണ് ഇരുവരും നേടിയത്

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരട്ട സ്വര്‍ണം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ വിഭാഗത്തില്‍ അമിത് പംഗലും വനിതകളില്‍ നീതു ഗംഖാസിനുമാണ് സ്വര്‍ണം. 48-51 കിഗ്രാം വിഭാഗം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ കിയാറന്‍ മക്ക്‌ഡൊണാള്‍ഡിനെ ഇടിച്ചുവീഴ്ത്തിയാണ് പംഗല്‍ ജേതാവായത്. വനിതകളില്‍ 45-48 കിഗ്രാം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡ് റെസാനെയാണ് നീതു പരാജയപ്പെടുത്തിയത്.

IND vs WI: സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്, ഇഷാന്‍ ടീമിലേക്ക്, സൂപ്പര്‍ താരം പുറത്താവും!- അഞ്ചാമങ്കം പ്രിവ്യുIND vs WI: സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്, ഇഷാന്‍ ടീമിലേക്ക്, സൂപ്പര്‍ താരം പുറത്താവും!- അഞ്ചാമങ്കം പ്രിവ്യു

2018 കഴിഞ്ഞ ഗെയിംസിന്റെ ഫൈനലിലേറ്റ പരാജയത്തിന്റെ ക്ഷീണം പംഗല്‍ ഇത്തവണ തീര്‍ക്കുകയായിരുന്നു. അന്നു നേടിയ വെള്ളി ഇത്തവണ സ്വര്‍ണമായി മാറ്റിയെടുത്താണ് അദ്ദേഹം രാജ്യത്തിന്റെ അഭിമാനമായി മാറിയത്. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ വിജയി കൂടിയായ മക്‌ഡൊണാള്‍ഡിനെ ഫൈനലില്‍ പംഗല്‍ 5-0നു തകര്‍ത്തുവിട്ടു.

മലിങ്കയും കേദാര്‍ ജാദവും തമ്മില്‍ എന്ത് ബന്ധം? ഉണ്ടെന്ന് രോഹിത്! എന്തെന്നറിയാംമലിങ്കയും കേദാര്‍ ജാദവും തമ്മില്‍ എന്ത് ബന്ധം? ഉണ്ടെന്ന് രോഹിത്! എന്തെന്നറിയാം

ഫൈനലില്‍ ഉയരക്കാരനായ എതിരാളിക്കെതിരേ ഉയരക്കുറവുള്ള പംഗല്‍ പതറിയേക്കുമെന്ന് നേരത്തേ ആശങ്കകളുണ്ടായിരുന്നു. പക്ഷെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ വിജയി കൂടിയായ ഇന്ത്യന്‍ താരം തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് വിജയിച്ചുകയറിയത്. ഫൈനല്‍ റൗണ്ടില്‍ മക്ക്‌ഡൊണാള്‍ഡ് ശക്തമായ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും അതു അതുജീവിച്ച് പംഗല്‍ സ്വര്‍ണമെന്ന ലക്ഷ്യത്തിലേക്കു എത്തുകയായിരുന്നു.

രോഹിത്ത് പുറത്ത്, ഹാര്‍ദിക് ക്യാപ്റ്റന്‍, പന്തിനു പകരം സഞ്ജു!- ഫോമിലുള്ളവരുടെ ടി20 ടീംരോഹിത്ത് പുറത്ത്, ഹാര്‍ദിക് ക്യാപ്റ്റന്‍, പന്തിനു പകരം സഞ്ജു!- ഫോമിലുള്ളവരുടെ ടി20 ടീം

ഇന്നു ബോക്‌സിങ് ഫൈനലില്‍ ആദ്യമിറങ്ങിയ ഇന്ത്യന്‍ താരം 21 കാരിയായ നീതുവായിരുന്നു. കരിയറിലെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ നീതു ഫൈനലിലുടനീളം മികവ് പുലര്‍ത്തിയാണ് ജയിച്ചുകയറിയത്. ഒമ്പതു മിനിറ്റ് കൊണ്ട് എതിരാളിയുടെ കഥ കഴിക്കുകയും ചെയ്തു.

More to follow...

Story first published: Sunday, August 7, 2022, 16:06 [IST]
Other articles published on Aug 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X