Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കേരളത്തില്‍ കളിക്കാനെത്തുന്നു

തിരുവനന്തപുരം: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കേരളത്തില്‍ കളിക്കാന്‍ എത്തുന്നു. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് താരം കളിക്കാന്‍ എത്തുന്നത്.

പോര്‍ച്ചുഗല്‍ ടീമിന്റെ സൗഹൃദ മത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുക. മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തി ആയി വരുന്നു. മത്സര തീയതി വൈകാതെ തീരുമാനിക്കുമെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി സുനില്‍ കുമാര്‍ പറഞ്ഞു.

cristiano

ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കാര്യവട്ടത്തേതെന്ന് മാച്ച് കമ്മിഷണര്‍ ചുവാന്‍ ചിന്‍ഫന്‍ പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത, കേരള സൂപ്പര്‍ ലീഗ്, ഐഎസ്എല്‍ തുടങ്ങിയവ കാര്യവട്ടത്ത് നടത്തുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷനും വ്യക്തമാക്കി.

സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന്‍ ആയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പക്ഷേ കേരളത്തിലെത്തുന്നത് പോര്‍ച്ച്ഗല്‍ കുപ്പായത്തിലാകും. രാജ്യത്തിനും ക്ലബിനുമായി ഒരേ പോലെ തിളങ്ങുന്ന ക്രിസ്റ്റ്യാനോ കഴിഞ്ഞ തവണത്തെ ബാലന്‍ദോര്‍ പുരസ്‌കാരത്തിന് ഉടമയായിരുന്നു. ലോകത്ത് ഏറ്റവും ആരാധകര്‍ ഉള്ള ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ.

Story first published: Wednesday, December 30, 2015, 9:13 [IST]
Other articles published on Dec 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+