Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോളിനയെ കണ്ട് പഠിക്കണം ഈ റഫറിമാര്‍

കോളിനയെ ഓര്‍മയില്ലേ, ഇറ്റലിയുടെ കളിക്കാരനും റഫറിയുമായ പിയര്‍ലൂജി കോളിനയെ? ജനറേഷന്‍ കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ റഫറിയായ കോളിനയെ? തുടര്‍ച്ചയായി ആറ് കൊല്ലം മികച്ച റഫറിക്കുള്ള സമ്മാനം വാങ്ങിയ കോളിനയെ? ബ്രസീല്‍ ലോകകപ്പില്‍ റഫറിയിംഗ് നാള്‍ക്ക് നാള്‍ മോശമായി വരുമ്പോള്‍ കളി ആരാധകര്‍ വേദനയോടെ ഒരേ സ്വരത്തില്‍ പറയുന്നു കോളിനാ, വി മിസ് യൂ. 2002 ലോകകപ്പ് ഫുട്‌ബോളിലായിരുന്നു കോളിനയുടെ റഫറിയിംഗ് പ്രാഗത്ഭ്യം ലോകം കണ്ടത്.

ജര്‍മനിയും ബ്രസീലും ഏറ്റുമുട്ടിയലോകകപ്പ് കലാശക്കളി നിയന്ത്രിച്ചതും മറ്റാരുമായിരുന്നില്ല. ഫൈനലിന് മുമ്പായി ജര്‍മന്‍ ഗോള്‍കീപ്പര്‍ ഒളിവര്‍ ഖാന്‍ എടുത്തുപറഞ്ഞു പ്രശംസിച്ചു കോളിനയുടെ റഫറിയിംഗിനെ. ബ്രസീല്‍ ലോകകപ്പില്‍ തട്ടിയും മുട്ടിയും താഴെ വീഴുന്ന സൂപ്പര്‍ താരങ്ങളുടെ മുന്നില്‍ റഫറിമാര്‍ക്ക് മുട്ടിടിക്കുമ്പോഴാണ് കോളിനയുടെ വില ഫുട്‌ബോള്‍ ലോകം ശരിക്ക് മനസിലാക്കുന്നത്.

2014 ബ്രസീല്‍ ലോകപ്പിലെ റഫറിയിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നോക്കൂ.

അതെങ്ങനെ പെനല്‍റ്റിയാകും

അതെങ്ങനെ പെനല്‍റ്റിയാകും

ലോകകപ്പിലെ അത്ഭുത പാക്കേജായ മെക്‌സിക്കോയെ പുറത്തേക്ക് നയിച്ച പെനല്‍റ്റി. മെക്‌സിക്കോ ക്യാപ്റ്റന്‍ മാര്‍ക്കേസിന്റെ കാലില്‍ തട്ടി നിലത്ത് വീണ് ഉരുണ്ട് പെനല്‍ട്ടി വാങ്ങി ഡച്ച് സ്‌ട്രൈക്കര്‍ റോബന്‍, എന്നാല്‍ മാര്‍ക്കേസ് റോബനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ കടന്നുപോകുകയായിരുന്നു എന്ന് റിപ്ലേകളില്‍ വ്യക്തം. പെഡ്രോ പ്രോയങ്കയായിരുന്നു റഫറി.

സുവാരസ് അകത്തുതന്നെ

സുവാരസ് അകത്തുതന്നെ

പ്രകോപനമില്ലാതെ ഇറ്റലിയുടെ ചിലിയേനിയെ കടിച്ച സുവാരസിന് ചുവപ്പ് കാര്‍ഡ് കാട്ടി അപ്പഴേ പറഞ്ഞുവിടേണ്ടതായിരുന്നു. എന്നാല്‍ സുവാരസിന്റെ താരപ്രഭാവത്തില്‍ റഫറി മാര്‍ക്കോ അന്റോണിയോ കണ്ണടച്ചു.

എന്താണിത് ഫ്രെഡ്

എന്താണിത് ഫ്രെഡ്

ക്രൊയേഷ്യയ്‌ക്കെതിരായ കൡയിലാണ് ബ്രസീലിന്റെ ഫ്രെഡ് ഉരുണ്ട് വീണ് പെനല്‍റ്റി നേടിയെടുത്തത്. ജപ്പാന്റെ യുയുച്ചി നിഷിമുറയായിരുന്നു കളിയില്‍ റഫറി

തുടക്കം മുതലേ

തുടക്കം മുതലേ

സ്‌പെയിനിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഹോളണ്ടിന് പെനല്‍റ്റി വെറുതെ കിട്ടാന്‍ തുടങ്ങിയിരുന്നു. സ്‌റ്റെഫാന്‍ ഡിഗ്രിയുടെ അഭിനയത്തിന് പെനല്‍റ്റി അനുവദിച്ചത് റഫറി നിക്കോലോ റിസോലി

ഓഫ്‌സൈഡുകള്‍

ഓഫ്‌സൈഡുകള്‍

കാമറൂണിനെതിരായ കളിക്കിടെ തുടര്‍ച്ചയായി രണ്ട് തവണയാണ് മെക്‌സിക്കോയുടെ ഗോളുകള്‍ ഓഫ്‌സൈഡ് വിളിക്കപ്പെട്ടത്. അസിസ്റ്റന്റ് റഫറി ഹുംബര്‍ട്ടോ ക്ലാവിയോയാണ് മെക്‌സിക്കോയുടെ ഗോളുകള്‍ നിഷേധിച്ചത്

പരാക്രമം ബോസ്‌നിയയോടും

പരാക്രമം ബോസ്‌നിയയോടും

കുഞ്ഞന്‍ ടീമായ ബോസ്‌നിയ അടിച്ച ഗോളിനെ ഓഫ്‌സൈഡ് വിളിച്ച് ഇല്ലാതാക്കിയത് റഫറി പീറ്റര്‍ ഒറീലി ആണ്. നൈജീയ്‌ക്കെതിരായിരുന്നു കളി. എഡിന്‍ സൈക്കോ ഓണ്‍സൈഡായിരുന്നു എന്ന് റിപ്ലേകള്‍ വ്യക്തമാക്കുന്നു.

ബ്രസീലിനും പണി കിട്ടി

ബ്രസീലിനും പണി കിട്ടി

ഹള്‍ക്കിന്റെ ഗോള്‍ ഹാന്‍ഡ്‌ബോള്‍ വിളിച്ചാണ് ഹോവഡ് വെബ് ആതിഥേയരായ ബ്രസീലിന് പണി കൊടുത്തത്. ചിലിക്കെതിരായ പ്രീ ക്വാര്‍ട്ടറിലായിരുന്നു റഫറി.ുടെ കളി

പാവം കൊമ്പന്മാര്‍

പാവം കൊമ്പന്മാര്‍

ഗ്രീസിനെതിരായ കളിയിലാണ് പെനല്‍റ്റി ഐവറി കോസ്റ്റിന് പണിയായത്. ഐവറി കോസ്റ്റിന്റെ രണ്ടാം റൗണ്ട് പ്രതീക്ഷകള്‍

Story first published: Tuesday, July 1, 2014, 11:15 [IST]
Other articles published on Jul 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+