ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ താരം രാഹുല്‍ അവാരെയ്ക്ക് സ്വര്‍ണം. 57 കിലോഗ്രാം വിഭാഗത്തിലാണ് രാഹുല്‍ വിജയക്കൊടി പാറിച്ചത്. ഫൈനലില്‍ കാനഡയുടെ സ്റ്റീഫന്‍ അകാഷിയെ 3-1ന് തോല്‍പ്പിച്ചു. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് രാഹുല്‍ ഇന്ത്യയ്ക്കായി കാഴ്ചവെച്ചത്.
ഐപിഎല്‍: ഡല്‍ഹിക്ക് പിഴച്ചതെവിടെ? പ്രധാന വില്ലന്‍ മഴ, പിന്നെ രഹാനെയുടെ അപ്രതീക്ഷിത നീക്കം..
അതേസമയം, ഫൈനലില്‍ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഗുസ്തി താരം ബബിത കുമാരിക്ക് വെള്ളി മെഡല്‍ മാത്രമാണ് ലഭിച്ചത്. 53 കിലോഗ്രാം വിഭാഗം ഫൈനലില്‍ കാനഡ താരം ഡിയാന വിക്കറിനോട് ബബിത 5-2 എന്ന സ്കോറിന് പരാജയപ്പെട്ടു. മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയെങ്കിലും മത്സരത്തില്‍ ഒരുവസരത്തിലും മുന്‍തൂക്കം നേടാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല.
ഗെയിംസിന്റെ എട്ടാംദിനം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ തേജസ്വിനി സാവന്ത് ആണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. വ്യാഴാഴ്ച ഗുസ്തിയില്‍ ഉള്‍പ്പെടെ ഇന്ത്യ കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.