വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോമണ്‍വെല്‍ത്തില്‍ ഈ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കൊപ്പം ഭാരമുയര്‍ത്തും

ഗോള്‍ഡ് കോസ്റ്റ്: ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ജയിച്ചിട്ടും മെഡലുകള്‍ നഷ്ടമായ ചരിത്രമുണ്ട്. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ന്യൂസിലാന്‍ഡ് ട്രാന്‍സ്‌ജെന്‍ഡര്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് താരം ലോറല്‍ ഹുബാര്‍ഡിനാണ് കായിക സംഘടന പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചത്. മാധ്യമശ്രദ്ധ തന്നിലേക്ക് പതിയാതിരിക്കാന്‍ കായികമാമാങ്കം അരങ്ങേറുന്ന ഗോള്‍ഡ് കോസ്റ്റിലേക്ക് താരം വൈകി മാത്രമാണ് എത്തുക. പ്ലസ് 90 കിലോ വനിതാ വിഭാഗത്തിലാണ് ഹുബാര്‍ഡ് മത്സരിക്കുക.

ഐപിഎല്‍: ഷമി ഈസ് ബാക്ക്... വിവാദങ്ങളെ ക്ലീന്‍ ബൗള്‍ഡാക്കി പേസറുടെ തിരിച്ചുവരവ്
ഹുബാര്‍ഡ് മത്സരിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും ആളുകള്‍ തുറന്ന മനസ്സ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം. 'നിലവിലെ നിയമങ്ങള്‍ പ്രകാരം ലോറലിന് ഒരു വനിതയായി മത്സരിക്കാന്‍ യോഗ്യതയുണ്ട്. മത്സരിക്കാനുള്ള അവരുടെ ആ അവകാശത്തെ മാനിക്കുകയാണ്', കോമണ്‍വെല്‍ത്ത് ഗെയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഗ്രീവെംബര്‍ഗ് വ്യക്തമാക്കി. മത്സരിക്കാന്‍ യോഗ്യതയുള്ള അത്‌ലറ്റുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. ഈ താരം അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്റെ മത്സരങ്ങള്‍ക്കിറങ്ങിയിട്ടുണ്ട്. മത്സരിക്കുന്നവരുടെ വിജയത്തിലേക്കാണ് ഇനി ശ്രദ്ധ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

weghtlift

ഈയിടെ പൂര്‍ത്തിയായ വെയ്റ്റ്‌ലിഫ്റ്റിംഗ് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹുബാര്‍ഡ് രണ്ട് മെഡലുകളും കരസ്ഥമാക്കി. എന്നാല്‍ ഇവര്‍ കളത്തില്‍ ഇറങ്ങുന്നതിനെ ലോകത്തിലെ വിവിധ കോച്ചുകള്‍ ചോദ്യം ചെയ്തു. ഐഒസിയും, വിവിധ സംഘടനകളും മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതായി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവെ ഹുബാര്‍ഡ് വ്യക്തമാക്കി. 'ഞാന്‍ മത്സരിക്കാന്‍ ഇറങ്ങിയ ശേഷമാകും ഈ മാറ്റങ്ങള്‍. എന്നാല്‍ തുറന്ന മനസ്സുമായി ഇക്കാര്യത്തെ സമീപിക്കണമെന്നാണ് ആളുകളോട് ഞാന്‍ ആവശ്യപ്പെടുന്നത്.

പലപ്പോഴും ഞാന്‍ വിജയിച്ചിട്ടില്ലെന്ന വസ്തുത ആളുകള്‍ തിരിച്ചറിയണം, എനിക്കുണ്ടെന്ന് കരുതുന്ന മുന്‍തൂക്കം അവര്‍ കരുതുന്നത് പോലെ മഹത്വമല്ലെന്ന് മനസ്സിലാക്കണം', ഹുബാര്‍ഡ് വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരരാര്‍ത്ഥി വനിതാ കാറ്റഗറിയില്‍ ഇറങ്ങുന്നത് കോമണ്‍വെല്‍ത്ത് ഗെയിംസിനെ വിവാദത്തിലേക്ക് തള്ളിവിടുമെന്ന കാര്യത്തില്‍ എന്തായാലും സംശയം ആവശ്യമില്ല.

Story first published: Thursday, April 5, 2018, 11:48 [IST]
Other articles published on Apr 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X