Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ഗെയിംസ്; മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. സതീഷ് കുമാര്‍ ശിവലിംഗമാണ് പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം സമ്മാനിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലും ഇന്ത്യയ്ക്ക് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടാനായി.

india

സ്നാച്ചില്‍ 144ഉം ക്ലീന്‍ ആന്‍ ജര്‍ക്കില്‍ 173 കിലോഗ്രാം ഭാരവും അടക്കം 317 കിലോ ഉയര്‍ത്തിയാണ് സതീഷിന്റെ മെഡല്‍ നേട്ടം. ഈ ഇനത്തില്‍ ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവര്‍ (312 കിലോ) വെള്ളിയും, ഓസ്ട്രേലിയയുടെ ഫ്രാന്‍കോയില്‍ എട്ടോന്‍ഡി (305 കിലോ) വെങ്കലവും നേടി. നേരത്തെ 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇതേ വിഭാഗത്തില്‍ മത്സരിച്ച് ഈ ഇരുപത്തഞ്ചുകാരന്‍ സ്വര്‍ണം നേടിയിരുന്നു. ഗ്ലാസ്‌ഗോയിലെ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും സ്വര്‍ണ നേട്ടത്തില്‍ സതീഷ് സന്തുഷ്ടി പ്രകടിപ്പിച്ചു.

india

ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് ആകെ അഞ്ച് മെഡലുകള്‍ ലഭിച്ചു. മീരാബായി ചാനു, സഞ്ജിത ചാനു എന്നിവര്‍ സ്വര്‍ണവും ഗുരുരാജ വെള്ളിയും ദീപക് ലത്താര്‍ വെങ്കലവും നേടിയിരുന്നു. എല്ലാ മെഡലുകളും ഭാരോദ്വഹനത്തിലാണെന്ന പ്രത്യേകതകൂടിയുണ്ട്. ഗെയിംസിന്റെ മൂന്നാംദിനം ഇന്ത്യ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Story first published: Saturday, April 7, 2018, 9:30 [IST]
Other articles published on Apr 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+