Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്നു വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഇതോടെ ആകെ മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 58 കിലോ വിഭാഗത്തില്‍ സഞ്ജിത സ്വര്‍ണം നേടിയിരുന്നു. ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സഞ്ജിത പ്രതീക്ഷ നിലനിര്‍ത്തി. 192 കിലോ ഭാരം ഉയര്‍ത്തിയാണ് സഞ്ജിത ഇവിടെ സ്വര്‍ണം നേടിയത്.

sanjitamedal

സ്നാച്ചില്‍ ഗെയിംസ് റെക്കോര്‍ഡ് പ്രകടനത്തോടെ 84 കിലോയും ക്ലീന്‍ ആന്‍ജ് ജെര്‍ക്കില്‍ 108 കിലോ ഭാരവും ഈ ഇരുപത്തിനാലുകാരി ഉയര്‍ത്തി. ഈ ഇനത്തില്‍ പാപുവാ ന്യൂഗുനിയുടെ ലോ ഡിക വെള്ളിയും കാനഡയുടെ റാച്ചല്‍ ലെബ്ലാങ്ക് വെങ്കലും നേടി. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മീരാബായി ചാനുവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. 56 കിലോ പുരുഷ വിഭാഗത്തില്‍ ഗുരുരാജ വെള്ളിയും സ്വന്തമാക്കി. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

Story first published: Friday, April 6, 2018, 9:09 [IST]
Other articles published on Apr 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+