ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനായിരുന്ന നീരജ് ചോപ്ര 86.47 മീറ്ററില്‍ ജാവലിന്‍ പായിച്ചാണ് ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണം സ്വന്തമാക്കിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇനന്ത്യക്കാരനാണ് നീരജ് ചോപ്ര. ഓസ്ട്രേലിയയുടെ ഹാമിഷ് പീകോക്ക് ആണ് വെള്ളി നേടിയത്. ഗ്രനേഡയുടെ ആന്ഡേഴ്സണ് പീറ്റര്‍ ആണ് മൂന്നാം സ്ഥാനത്ത്. ഇരുപതുകാരനായ നീരജ് അടുത്തിടെ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഇത് ഫൈനലിലും ആവര്‍ത്തിച്ചതോടെ വിജയം ഒപ്പം നിന്നു.
ഗെയിംസിന്റെ പത്താംദിനം ഇന്ത്യ നാലു സ്വര്‍ണം നേടിക്കഴിഞ്ഞു. ബോക്സിങ്ങില്‍ മേരി കോം, ഗൗരവ് സോളങ്കി, ഷൂട്ടര്‍ സഞ്ജീവ് രജ്പുത്ത്, എന്നിവര്‍ സ്വര്‍ണവും ബോക്സര്‍ അമിതിന് വെള്ളിമെഡലും ലഭിച്ചു. 21 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ആദ്യ രണ്ടുസ്ഥാനത്ത്.