Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ 1.5 കോടി രൂപ നല്‍കും

ചണ്ഡീഗഡ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം ഹരിയാണയിലെ കായികതാരങ്ങള്‍ക്ക് 1.5 കോടിരൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാന കായികമന്ത്രി അനില്‍ വിജ് ആണ് താരങ്ങളെ അനുമോദിച്ചുകൊണ്ട് കാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

സ്വര്‍ണം നേടിയവര്‍ക്ക് പുറമെ വെള്ളി നേടിയവര്‍ക്ക് 75 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 50 ലക്ഷം രൂപയും സമ്മാനമായി നല്‍കും. ഇന്ത്യയുടെ പുതിയ ഷൂട്ടിങ് കണ്ടെത്തലുകളായ പതിനഞ്ചുകാരന്‍ അനിഷ് ബന്‍വാലയും, പതിനാറുകാരി മനു ഭക്കറും ഹരിയാണ സ്വദേശികളാണ്. ഇരുവരും ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.

cmg

മെഡല്‍ നേടിയവര്‍ രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാന താരങ്ങളാണെന്ന് മന്ത്രി പറഞ്ഞു. 38 കായിക താരങ്ങളാണ് ഹരിയാണയില്‍നിന്നും ഇത്തവണ ഗെയിംസിനെത്തിയത്. എല്ലാവര്‍ക്കും കായിക പരിശീലനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാണയില്‍നിന്നുള്ള ഗുസ്തി താരം സുശീല്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാരിതോഷികം ഉടന്‍ വിതരണം ചെയ്യും. നേരത്തെ തമിഴ്‌നാട് സര്‍ക്കാരും മെഡല്‍ ജേതാക്കള്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Story first published: Wednesday, April 18, 2018, 8:56 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+