കോമണ്‍വെല്‍ത്ത് ബാഡ്മിന്റണ്‍; ഫൈനലില്‍ സിന്ധു സൈന സൂപ്പര്‍ പോരാട്ടം
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യ. ഫൈനലില്‍ ഇന്ത്യയുടെ സൈന നേവാളും പിവി സിന്ധുവും ഏറ്റുമുട്ടും. സെമിയില്‍ ഇരുവരും തങ്ങളുടെ എതിരാളികളെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നതോടെയാണിത്.
സിന്ധു കാനഡയുടെ മെക്കിലേ ലീയെ 21-18, 21-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. സൈന സ്‌കോട്ട്‌ലന്‍ഡ് താരം ക്രിസ്റ്റി ഗില്‍മോറിനെ 21-14, 18-21, 21-17 എന്ന സ്‌കോറിനും കീഴടക്കി. സൈനയും സിന്ധുവും കോമണ്‍വെല്‍ത്ത് പോലുള്ള പ്രധാന ഗെയിംസില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. ഞായറാഴ്ചയാണ് ഫൈനല്‍.

അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയ് സെമിയില്‍ തോറ്റു. മലേഷ്യന്‍ താരം ലീ ചോങ് വെയ് ആണ് പ്രണോയിയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയത്. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പ് ആണ് പ്രണോയിയുടെ എതിരാളി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് ഫൈനലില്‍ കടന്നിട്ടുണ്ട്. മലേഷ്യന്‍ എതിരാളിയെ ശ്രീകാന്ത് സെമിയില്‍ നേരിടും. നേരത്തെ ടീം വിഭാഗത്തില്‍ ശ്രീകാന്ത് മലേഷ്യന്‍ താരം ലീ ചോങ് വെയിയെ തോല്‍പ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications