കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയുടെ പതിനഞ്ചുകാരന്‍ അനീഷിന് റെക്കോര്‍ഡോടെ സ്വര്‍ണം
ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. ഗെയിംസിന്റെ ഒന്‍പതാം ദിനം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയ്ക്കുവേണ്ടി ഷൂട്ടര്‍ തേജസ്വിനി സാവന്ത് സ്വര്‍ണം നേടിയതിന് പിന്നാലെ അനീഷ് ഭന്‍വാലയും സ്വര്‍ണം നേടി.
പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് അനീഷിന്റെ നേട്ടം. ആകെ 30 പോയന്റുകള്‍ നേടി അനീഷ് പുതിയ ഗെയിംസ് റെക്കോര്‍ഡും സ്ഥാപിച്ചു. കേവലം പതിനഞ്ച് വയസ് മാത്രം പ്രായമുള്ള അനീഷ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ പ്രായം കുറഞ്ഞ സ്വര്‍ണ ജേതാവുകൂടിയായി.

ഇതോടെ ഇന്ത്യയ്ക്കിപ്പോള്‍ 16 സ്വര്‍ണവും 8 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 34 മെഡലുകളായി. മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ ഗുസ്തി താരം മൗസം ഖത്രി 97 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. മറ്റൊരു താരം ബജ്‌റംഗും ഗുസ്തിയില്‍ സ്വര്‍ണത്തിനായി ഏറ്റുമുട്ടും. ബോക്‌സിങ്ങില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് സോളങ്കിയും ഫൈനലില്‍ കടന്നിട്ടുണ്ട്. ബാഡ്മിന്റണില്‍ കെ ശ്രീകാന്ത് സെമിയിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications