വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ആ ദിവസങ്ങളില്‍' വനിത കായിക താരങ്ങള്‍ എങ്ങനെ മത്സരങ്ങളില്‍ പങ്കെടുക്കും...? റിയോയില്‍ നിന്നൊരു സംഭവം

By Desk

റിയോ ജി ജനീറോ: ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകള്‍ നേരിടും. സാധാരണ ജീവിതത്തില്‍ തന്നെ ഇത് ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അപ്പോള്‍ കായിക താരങ്ങളുടെ അവസ്ഥ എന്താകും?

ആ ദിവസങ്ങളില്‍ മത്സരങ്ങള്‍ കൂടി ഉണ്ടെങ്കില്‍ അവര്‍ എത്രത്തോളം ശാരീരികവും മാനസികവും ആയ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടിവരും? ആ ദിവസങ്ങള്‍ എത്രപേരുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടാകും?

റിയോ ഒളിംപിക്‌സില്‍ ഒരു കായിക താരത്തിന് ഇത്തരം ഒരു വെല്ലുവിളി നേരിടേണ്ടിവന്നു. ചൈനീസ് നീന്തല്‍ റിലേ ടീമിലെ അംഗമായ ഫു യുവാന്‍ഹുയിയാണ് മത്സരദിനത്തില്‍ ആ കടുത്ത വെല്ലുവിളി നേരിട്ടത്. അവരുടെ ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അക്കാര്യം തുറന്ന് പറയുക കൂടി ചെയ്തു ഫു. ഇപ്പോള്‍ അവര്‍ ചൈനയിലെ താരമാണ്.

ആ ദിനങ്ങളില്‍

ആ ദിനങ്ങളില്‍

ആര്‍ത്തവ ദിനങ്ങളില്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുക എന്നത് ഏത് വനിത കായിക താരത്തേയും സംബന്ധിച്ച് വെല്ലുവിളിയാണ്. ചിലര്‍ ആ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കാനിറങ്ങും, മറ്റ് ചിലര്‍ പിന്‍വാങ്ങും.

ഫു യുവാന്‍ഹുയി

ഫു യുവാന്‍ഹുയി

ചൈനീസ് നീന്തല്‍ റിലേ ടീമിലെ അംഗമാണ് ഫു യുവാന്‍ഹുയി. ആര്‍ത്തവ ദിനത്തിലായിരുന്നു നീന്തല്‍ റിലേയുടെ ഫൈനല്‍. ഫു യുവാന്‍ഹുയി മത്സരിക്കുക തന്നെ ചെയ്തു.

നാലാം സ്ഥാനം

നാലാം സ്ഥാനം

തന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ അതിജീവിച്ച് ഫു യുവാന്‍ഹുയി നീന്തല്‍ കുളത്തില്‍ ഇറങ്ങി. രാജ്യത്തിന് വേണ്ടി സര്‍വ്വശക്തിയും എടുത്ത് പോരാടി. പക്ഷേ നാലാം സ്ഥാനത്തായിപ്പോയി.

പ്രകടനം മോശമാകാന്‍

പ്രകടനം മോശമാകാന്‍

തന്റെ പ്രകടനം സാധാരണ നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്ന് ഫു തന്നെ തുറന്നുപറഞ്ഞു. അത് തന്റെ ടീം അംഗങ്ങളെ ബാധിയ്ക്കുകയും ചെയ്തു. ആര്‍ത്തവം ആണ് തന്റെ പ്രകടനത്തെ ബാധിച്ചതെന്ന് ഫു തുറന്നുപറഞ്ഞു.

അതൊരു ന്യായമല്ല

അതൊരു ന്യായമല്ല

മത്സരത്തിന് തലേന്നാണ് ആര്‍ത്തവം തുടങ്ങിയത്. ശക്തമായ വയറുവേദനയും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും പ്രകടനം മോശമായതിന് ഒരു ന്യായീകരണം അല്ലെന്നാണ് ഫു പറഞ്ഞത്. റിയല്‍ സ്‌പോര്‍ട്‌സ് വുമണ്‍!!!

ചൈനയിലെ താരം

ചൈനയിലെ താരം

എന്തുകൊണ്ടാണ് തന്റെ പ്രകടനം മോശമായതെന്ന് തുറന്ന് പറഞ്ഞ ഫു യുവാന്‍ഹൂവിനെതിരെ ആരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചില്ല. തങ്ങളുടെ പ്രിയതാരത്തെ ചൈനക്കാര്‍ ആവേശത്തോടെയാണ് സ്വീകരിയ്ക്കുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ ഫു.

എല്ലാവര്‍ക്കും

എല്ലാവര്‍ക്കും

ഇത് ഒരു ചൈനീസ് താരത്തിന് സംഭവിച്ച കാര്യം മാത്രമല്ല, പല വനിത അത്‌ലറ്റുകളും ഈ പ്രശ്‌നം നേരിടുന്നുണ്ട്. നമ്മുടെ മലയാളി താരങ്ങളും. അഞ്ജു ബോബി ജോര്‍ജ്ജിന്‍റേയും പ്രീജ ശ്രീധരന്‍റേയും അനുഭവങ്ങള്‍ മത്രം പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ജു പറയുന്നു

അഞ്ജു പറയുന്നു

ഇത്തരം അനുഭവങ്ങളുണ്ടാക്കുന്ന വേദനയും നിരാശയും ഒരു വനിത കായിക താരത്തിന് മാത്രമേ മനസ്സിലാവുകയള്ളൂ എന്നാണ് മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നത്. ഈ പ്രശ്‌നം കൊണ്ട് പല മത്സരങ്ങളിലും പങ്കെടുക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്. ചിലയിടത്ത് പ്രകടത്തേയും അത് ബാധിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്.

പ്രീജ പറയുന്നു

പ്രീജ പറയുന്നു

ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയാണ് പ്രീജ ശ്രീധരന്‍. പക്ഷേ ശ്രീജയ്ക്ക് ഇത് ഒരു പ്രശ്‌നമല്ല. അത് ചിലരുടെ ശരീര പ്രകൃതിയാണ്. തനിക്ക് ലഭിച്ചത് ഒരു ദൈവാനുഗ്രഹമാണെന്നാണ് ശ്രീജ പറയുന്നത്.

പ്രശ്‌നമുള്ളവര്‍ക്ക്

പ്രശ്‌നമുള്ളവര്‍ക്ക്

എന്നാല്‍ ശാരീരികമായി പ്രശ്‌നമുള്ളവരെ സംബന്ധിച്ച് ആര്‍ത്തവ ദിനങ്ങളിലെ മത്സരങ്ങള്‍ വലിയ വെല്ലുവിളി തന്നെയാണെന്നാണ് ശ്രീജ പറയുന്നത്.

Story first published: Friday, August 19, 2016, 11:37 [IST]
Other articles published on Aug 19, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X