വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയ്ക്ക് ഒളിംപിക്‌സില്‍ മെഡലില്ലാത്തതെന്തുകൊണ്ട്? ചൈനക്കാര്‍ പറയുന്ന കാരണം

By Anwar Sadath

ദില്ലി: ഓരോ കായികമേളകള്‍ കഴിയുമ്പോഴും ഇന്ത്യയുടെ ദുര്‍ബലമായ പ്രകടനത്തക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പതിവാണ്. റിയോ ഒളിമ്പിക്‌സ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും മെഡലൊന്നുമില്ലാതെ ലോകത്തെ രണ്ടാമത്തെ ജനസംഖ്യയുള്ളരാജ്യം തലകുനിക്കുമ്പോള്‍ ലോക മാധ്യമങ്ങളിലും ഈ വിഷയം വാര്‍ത്തയാകുന്നുണ്ട്.

കായികമേളകളില്‍ അമേരിക്കയുടെ പിന്നില്‍ രണ്ടാംസ്ഥാനത്തുനില്‍ക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യം ചൈനയിലെ ചില മാധ്യമങ്ങള്‍ ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയുടെ കാരണങ്ങള്‍ നിരത്തുകയാണ്. ഇന്ത്യന്‍ കായിക രംഗത്തെ മോശം പ്രകടനത്തെക്കുറിച്ച് ചൈനീസ് മാധ്യമങ്ങള്‍ പറയുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്.

rio-olympics-logo

അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത, മോശം ആരോഗ്യം, ദാരിദ്ര്യം, പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സിള്ള പ്രാതിനിധ്യക്കുറവ്, ആണ്‍കുട്ടികള്‍ എഞ്ചിനീയര്‍മാരാകാനും ഡോക്ടര്‍മാരാകാനുമാണ് പഠിക്കുന്നത്, ക്രിക്കറ്റിന്റെ അമിത പ്രാധാന്യം, ഹോക്കിയില്‍ പിന്നോക്കം പോകല്‍, ഗ്രാമീണ മേഖലകളില്‍ ഒളിമ്പിക്‌സിനെക്കുറിച്ചുള്ള അവബോധമില്ലായ്മ തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി പറയുന്നത്.

രാജ്യത്തെ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വളരെയേറയാണ്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് സ്‌പോര്‍ട്‌സില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല. സ്‌പോര്‍ട്‌സിനായി ചെലവഴിക്കാന്‍ സമയമോ സാഹചര്യമോ പാവപ്പെട്ടവര്‍ക്കില്ല, സര്‍ക്കാര്‍ സ്‌പോര്‍ട്‌സിനായി വളരെ കുറഞ്ഞ ഇന്‍വെസ്റ്റ്‌മെന്റാണ് മുടക്കുന്നത്. സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നേര്‍വിപരീതമാണ് ചൈനയെന്നും അതാണ് അവരുടെ വിജയത്തിന്റെ പിന്നിലെന്നും മാധ്യമങ്ങള്‍ വിശദീകരിക്കുന്നു.

Story first published: Friday, August 12, 2016, 8:36 [IST]
Other articles published on Aug 12, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X