Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: വില്‍ യു മാരി മീ... ഇങ്ങനെയുമാവാം വിവാഹാഭ്യര്‍ത്ഥന...

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് പ്രണയം പങ്കുവെയ്ക്കാനുള്ള വേദി കൂടിയാണ് എന്ന് തെളിയിക്കുകയായിരുന്നു ചൈനയുടെ നീന്തല്‍ താരങ്ങള്‍. മൂന്ന് മീറ്റര്‍ സ്പ്രിംഗ് ബോര്‍ഡില്‍ വെള്ളി നേടിയ ചൈനയുടെ ഹെയ്‌സിക്ക് മുമ്പിലാണ്് മെഡല്‍ സ്വീകരിച്ച് പോഡിയത്തില്‍ നില്‍ക്കെ വിവാഹാഭ്യര്‍ത്ഥനയുമായി ഡൈവിംഗ് താരമായ കാമുകന്‍ ക്വിന്‍ കായ് എത്തിയത്. ഞായറാഴ്ചയായിരുന്നു ഒളിംപിക്്‌സ് വേദി ഇതിന് സാക്ഷിയായത്.

Read also: താടിയും മുടിയും മുറിച്ചും പര്‍ദ്ദ കത്തിച്ചും അവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു

പോഡിയത്തിന് താഴെ കാല്‍മുട്ടില്‍ നിന്ന ക്വിന്‍ ഹെയ്‌സിക്ക് വിവാഹ മോതിരം വെച്ചു നീട്ടി. ഇത് കണ്ട് ഞെട്ടിത്തരിച്ച ഹെയ്‌സി ആദ്യം മുഖംപൊത്തി നിന്നെങ്കിലും മോതിരം വിരലില്‍ സ്വീകരിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പുരുഷന്മാരുടെ മൂന്ന് മീറ്റര്‍ സിങ്ക്രോണൈസ്ഡ് സ്പ്രിംഗ് ബോര്‍ഡില്‍ വെങ്കലമായിരുന്നു ക്വിന്നിന്റെ സമ്പാദ്യം. ആറ് വര്‍ഷമായി ഡേറ്റിംഗില്‍ കഴിയുന്ന ഇവരുവരും ചൈനയുടെ ഒളിംപിക്‌സ് ടീമിലെ അംഗങ്ങളാണ്. എന്നാല്‍ ക്വീന്‍ അപ്രതീക്ഷിതമായാണ് വിവാഹ അഭ്യര്‍ത്ഥന നടത്തിയതെന്ന് വ്യക്തമാക്കിയ 25 കാരി ഹെയ്‌സി വിവാഹം കഴിക്കാനുള്ള തീരുമാനം വളരെ നേരത്തെ ആയിപ്പോയെന്നും കൂട്ടിച്ചേര്‍ത്തു.

diver-15

ബ്രസീസീലിയന്‍ റഗ്ബി താരം ഇസഡോറ സെറുല്ലോ- മാര്‍ജറി എനിക്ക്, ക്വിന്‍- ഹെയ്‌സി എന്നിവരുടെ വിവാഹനിശ്ചയുള്‍പ്പെടെ രണ്ട് അപൂര്‍വ്വ നിമിഷങ്ങള്‍ക്കാണ് റിയോ സാക്ഷിയായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇസഡോറ സെറുല്ലോ- മാര്‍ജറി എനിക്ക് ദമ്പതികള്‍ ഒളിംപിക്‌സ് വേദിയില്‍ ആകര്‍ഷിക്കപ്പെട്ടത്. എന്നാല്‍ മോതിരമില്ലാത്തതില്‍ മഞ്ഞ നിറത്തിലുള്ള റിബ്ബണാണ് എനിയ സെല്ലുലോയുടെ വിവരലില്‍ അണിഞ്ഞതെന്നു മാത്രം. സ്വവര്‍ഗ്ഗ ദമ്പതികളായ സെല്ലുല്ലോയുടേയും ഇസഡോറയുടേയും സ്‌നേഹപ്രകടം നിരവധി ക്യാമറകള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

Story first published: Tuesday, August 16, 2016, 9:44 [IST]
Other articles published on Aug 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+