വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിച്ചുപൊളിച്ച് ചിലി ക്വാര്‍ട്ടറില്‍, തോറ്റ ബൊളീവിയയും ഇന്‍!

By Muralidharan

സാന്റിയാഗോ: ഗ്രൂപ്പ് എയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനക്കാരെ തീരുമാനിക്കാനുള്ള കളികളായിരുന്നു ശനിയാഴ്ച. സ്വന്തം നാട്ടുകാരുടെ മുന്നില്‍ വെച്ച് താണ്ഡവമാടിയ ചിലി ബൊളീവിയയെ തച്ചുതകര്‍ത്ത് ക്വാര്‍ട്ടര്‍ഫൈനല്‍ പ്രവേശനം രാജകീയമാക്കി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു ചിലിയുടെ ജയം. തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ബൊളീവിയയും അവസാന എട്ടിലെത്തി.

കരുത്തരായ മെക്‌സിക്കോ ഇക്വഡൊറിനെതിരെ അട്ടിമറിത്തോല്‍വി ഏറ്റുവാങ്ങി കോപ്പ അമേരിക്ക 2015 ല്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മെക്‌സിക്കോ ഇക്വഡോറിനോട് തോറ്റത്. ആകെ ഒരു വിജയം മാത്രം സ്വന്തമായുള്ള ഇക്വഡോറിന് മുന്നില്‍ ഇപ്പോഴും വഴി അവസാനിച്ചിട്ടില്ല. മികച്ച മൂന്നാം സ്ഥാനക്കാരായ രണ്ട് ടീമുകള്‍ക്ക് കൂടി ക്വാര്‍ട്ടറില്‍ കടക്കാം. കണക്കിലെ കളികള്‍ക്ക് കാത്തിരിക്കുകയാണ് ഇക്വഡോര്‍ ഇപ്പോള്‍.

chile

മെക്‌സിക്കോ തോറ്റുപുറത്തായതോടെ നേരം തെളിഞ്ഞത് ബൊളീവിയയ്ക്കാണ്. അഞ്ച് ഗോളിന് തോറ്റിട്ടും ഒരു പ്രയാസവും കൂടാതെ അവര്‍ ക്വാര്‍ട്ടറില്‍ എത്തി. നാല് ഗോളുകള്‍ ചിലി അടിച്ചുകൂട്ടിയപ്പോള്‍ ഒരെണ്ണം ബൊളീവിയ തന്നെ സ്വന്തം വലയില്‍ കയറ്റുകയായിരുന്നു. മൂന്നാം മിനുട്ടില്‍ അര്‍ന്‍ഗ്യൂസാണ് ചിലിയുടെ ഗോള്‍വേട്ട തുടങ്ങിയത്. അത് ശരിക്കും ഒരു തുടക്കം മാത്രമായിരുന്നു.

37ാം മിനുട്ടില്‍ അലക്‌സി സാഞ്ചസ്, 66ാം മിനുട്ടില്‍ അരഗ്യൂസ്, 79ാം മിനുട്ടില്‍ മെഡെല്‍ എന്നിവര്‍ കൂടി ചേര്‍ന്ന് ചിലിയുടെ ഭാഗത്തുനിന്നുള്ള സ്‌കോറിംഗ് പൂര്‍ത്തിയാക്കി. 80ാം മിനിറ്റില്‍ ബൊളീവിയയുടെ റാള്‍ഡസാണ് സ്വന്തം വല കുലുക്കിയത്. എ ഗ്രൂപ്പില്‍ ചിലിക്ക് 7 പോയിന്റും ബൊളീവിയയ്ക്ക് നാല് പോയിന്റുമാണ് ഉള്ളത്. ഇക്വഡോറിന് മൂന്നും മെക്‌സിക്കോയ്ക്ക് രണ്ടും പോയിന്റുകളുണ്ട്.

Story first published: Saturday, June 20, 2015, 11:41 [IST]
Other articles published on Jun 20, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X