വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Chess Olympiad 2022: ഇന്ത്യക്കു രണ്ടു വെങ്കലം, ചരിത്രനേട്ടവുമായി പുരുഷ, വനിതാ ടീം

ചാംപ്യന്‍ഷിപ്പ് സമാപിച്ചു

1

ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തിയ ചെസിലെ മഹാമേളയായ ചെസ് ഒളിംപ്യാഡ് അവസാനിച്ചു. രണ്ടു മെഡലുകളുമായി വമ്പന്‍ നേട്ടത്തോടെയാണ് ഇന്ത്യ ചാംപ്യന്‍ഷിപ്പില്‍ കരുത്തറിയിച്ചത്. രണ്ടു വെങ്കല മെഡലുകളാണ് പുരുഷ, വനിതാ ടീമുകള്‍ സ്വന്തമാക്കിയത്. അവസാന ദിവസമായ ഇന്നു ഇന്ത്യന്‍ വനിതാ ടീം അമേരിക്കയുമായി ഏറ്റുമുട്ടിയിരുന്നു. ജയിച്ചാല്‍ സ്വര്‍ണം ലഭിക്കുമായിരുന്നു. പക്ഷെ 1-3നു പരാജയപ്പെട്ടതോടെ ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.

ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ബി ടീമാണ് വെങ്കലമണിഞ്ഞത്. ജര്‍മനിയെ 3-1നു തകര്‍ത്താണ് പുരുഷ ടീമിന്റെ നേട്ടം. ചെസ് ഒളിംപ്യാഡില്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യക്കു വെങ്കല മെഡല്‍ ലഭിച്ചത്. 2014ലെ ചാംപ്യന്‍ഷിപ്പിലായിരുന്നു അവസാനമായി ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ASIA CUP 2022: 5 ഇന്നിങ്‌സ്, 44.75 ശരാശരി, എന്നിട്ടും സഞ്ജുവില്ല? ആരാധകര്‍ കട്ട കലിപ്പില്‍ASIA CUP 2022: 5 ഇന്നിങ്‌സ്, 44.75 ശരാശരി, എന്നിട്ടും സഞ്ജുവില്ല? ആരാധകര്‍ കട്ട കലിപ്പില്‍

2

കൊനേരു ഹംപി, താനിയ സച്ച്‌ദേവ്, വൈശാലി, ഭാരതി എന്നിവരുള്‍പ്പെട്ട വനിതാ ടീമാണ് രാജ്യത്തിനു വെങ്കലം നേടിത്തന്നത്. ഹംപിയും വൈശാലിയും അവസാന റൗണ്ട് മല്‍സരങ്ങളില്‍ സമനില വഴങ്ങി. താനിയയും ഭക്തി കുല്‍ക്കര്‍ണിയും പരാജയപ്പെടുകയും ചെയ്തു. അമേരിക്കയുമായുള്ള നിര്‍ണായകമായ അവസാന മല്‍സരത്തിലെ ഫലം തീര്‍ച്ചയായും ഈ ടീമിനെ നിരാശപ്പെടുത്തും. എങ്കിലും സ്വന്തം നാട്ടില്‍ നടന്ന ഒളിംപ്യാഡില്‍ വെങ്കലം നേടാനായതില്‍ വനിതാ ടീമിനു തീര്‍ച്ചയായും അഭിമാനിക്കാം.

Asia Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ഇതാ കിടിലന്‍ ടീംAsia Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ഇതാ കിടിലന്‍ ടീം

പുരുഷ വിഭാഗതത്തില്‍ ഉസ്‌ബെക്കിസ്താനാണ് സ്വര്‍ണം ലഭിച്ചത്. അര്‍മേനിയക്കു വെള്ളിയും ഇന്ത്യയുടെ ബി ടീമിനു വെങ്കലവും ലഭിച്ചു. ഇന്ത്യന്‍ എ ടീമിനേക്കാള്‍ മുകളില്‍ ബി ടീമിനു ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 11ാം റൗണ്ടില്‍ മലയാളി താരം നിഹാല്‍ സരിനും റൗണക്ക് സധ്വാനിയും വിജയം കൊയ്തപ്പോള്‍ പ്രഗ്നാനന്ദയും ഡി ഗുകേഷും സമനില വഴങ്ങുകയും ചെയ്തു.

Story first published: Tuesday, August 9, 2022, 18:33 [IST]
Other articles published on Aug 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X