വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Chess Olympiad 2022: ചതുരംഗക്കളത്തില്‍ ഇന്ത്യ മിന്നിക്കുമോ? ലോക ചാംപ്യന്‍ കാള്‍സെന്‍ പറയുന്നു

ചെന്നൈയാണ് ചാംപ്യന്‍ഷിപ്പിനു വേദിയാവുന്നത്

1

ലോകമെമ്പാടുമുള്ള ചെസ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന 44ാമത് ചെസ് ഒളിംപ്യാഡിനു വ്യാഴാഴ്ച ചെന്നൈയില്‍ തുടക്കമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസിലെ മഹാമേള ഉദ്ഘാടനം ചെയ്യുന്നത്. ചെസ് ഒളിംപ്യാഡിന് ഇന്ത്യ വേദിയാവുന്നത് ഇതാദ്യമായിട്ടാണ്. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് നിലവിലെ ലോക ചാംപ്യനും നോര്‍വെയുടെ ഇതിഹാസ താരവുമായ മാഗ്നസ് കാള്‍സന്‍.

ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

ഇന്ത്യയുടെ രണ്ടു ടീമുകളും (എ,ബി) വളരെ ശക്തമാണ്. പ്രതീക്ഷ നല്‍കുന്ന ഒരുപിടി മികച്ച താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. രണ്ടു വിഭാഗങ്ങളിലും ഇന്ത്യക്കു മെഡല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നു കാള്‍സെന്‍ വ്യക്തമാക്കി. ചൈനയും റഷ്യയും ഇത്തവണത്തെ ഒളിംപ്യാഡില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ടു തന്നെ താരനിബിഡമായ അമേരിക്കയ്ക്കു പിന്നില്‍ രണ്ടാാം സീഡുകളായിട്ടാണ് ഇന്ത്യന്‍ എ ടീം മല്‍സരിക്കാനിറങ്ങുക. ഇന്ത്യയുട ബി ടീമാവട്ടെ 11ാം സീഡുകളുമാണ്. ആര്‍ പ്രഗ്നനാനന്ദ, ഡി ഗുകേഷ് ഉള്‍പ്പെടെയുള്ള പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങള്‍ ബി ടീമിന്റെ ഭാഗമാണ്.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

2

അഞ്ചു തവണ ലോകചാംപ്യനായ കാള്‍സെന്‍ നിലവില്‍ നോര്‍വേയ്ക്കായി മല്‍സരിക്കാന്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. 187 രാജ്യങ്ങള്‍ അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പിലെ മൂന്നാം സീഡുകളാണ് നോര്‍വെ. 2013ലായിരുന്നു കാള്‍സെന്‍ ആദ്യമായി ലോക ചാംപ്യന്‍ പട്ടത്തിനു അവകാശിയായത്. അന്നു ഇന്ത്യയുടെ മുന്‍ ലോക ചാംപ്യനും ഇതിഹാസ താരവുമായ വിശ്വനാഥന്‍ ആനന്ദിനെ വീഴ്ത്തിയായിരുന്നു കാള്‍സെന്‍ ലോകത്തിന്റെ നെറുകയിലെത്തിയത്.

T20 World Cup: ടീം ഇന്ത്യയില്‍ 3 ഒഴിവ്, സഞ്ജു പ്രതീക്ഷിക്കേണ്ട! ടി20 പരമ്പരയോടെ ടീമിനെയറിയാംT20 World Cup: ടീം ഇന്ത്യയില്‍ 3 ഒഴിവ്, സഞ്ജു പ്രതീക്ഷിക്കേണ്ട! ടി20 പരമ്പരയോടെ ടീമിനെയറിയാം

3

നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചെസ് ഹബുകളിലൊന്നായി തമിഴ്‌നാട് മാറിയിരിക്കുകയാണെന്നു കാള്‍സെന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ അവിടെയെത്താനും ചെസ് ആഘോഷത്തിന്റെ ഭാഗമാവാനുമുള്ള കാരണം ഇതില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 31 കാരനായ കാള്‍സെന്‍ ലോക കിരീടം നിലനിര്‍ത്താനില്ലെന്നു അടുത്തിടെ തീരുമാനിക്കുകയും അടുത്ത ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്മാറുന്നതായി അറിയിക്കുകയും ചെയ്തത് ആരാധകര്‍ക്കു ഷോക്കായിരുന്നു.

ടോര്‍ച്ച് റിലേയും ഇത്തവണ ആദ്യമായി ചെസ് ഒളിംപ്യാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് മുന്‍ ചാംപ്യന്‍സിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ പ്രത്യേകത. പ്രധാന മന്ത്രി നരേന്ദ്ര മോദിയായിരുന്നു ദീപശിഖ ഫിഡെ പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങിയത്. തുടര്‍ന്നു ദീപശിഖ വിശ്വനാഥന്‍ ആനന്ദിനു കൈമാറുകയുമായിരുന്നു. 75 നഗരങ്ങളില്‍ വലംവച്ച ദീപശിഖ വ്യാഴാഴ്ച ആതിഥേയ നഗരമായ ചെന്നൈയിലെത്തും.

Story first published: Wednesday, July 27, 2022, 11:38 [IST]
Other articles published on Jul 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X