പ്രോ വോളി ലീഗ്; അഹമ്മദാബാദിനെ കീഴടക്കി ചെന്നൈ സെമിയില്‍

ചെന്നൈ: പ്രഥമ പ്രോ വോളി ലീഗില്‍ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീം ആയി ചെന്നൈ സ്പാര്‍ട്ടന്‍സ്. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെയാണ് സ്പാര്‍ട്ടന്‍സ് തോല്‍പ്പിച്ചത്. സ്‌കോര്‍ 15-6, 13-15, 15-13, 15-11, 15-12. രണ്ടാം സെറ്റിലൊഴികെ മത്സരത്തില്‍ ചെന്നൈയുടെ ആധിപത്യം പ്രകടമായിരുന്നു.

ആദ്യസെറ്റില്‍ എതിരാളികള്‍ക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു ചെന്നൈ ജയിച്ചു കയറിയത്. രണ്ടാം സെറ്റില്‍ 13-15 എന്ന നിലയില്‍ സ്വന്തമാക്കിയ അഹമ്മദാബാദ് മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍, പിന്നീടുള്ള മൂന്നു സെറ്റുകളും നേടി ചെന്നൈ സെമി ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു. 20 പോയന്റ് നേടിയ റൂഡി വെര്‍ഹോഫാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ഭീകരാക്രമണത്തില്‍ പ്രതികരിച്ച് സാനിയ മിര്‍സ; ബിസിസിഐ 5 കോടി നല്‍കാനൊരുങ്ങുന്നു

അഞ്ച് മത്സരങ്ങളില്‍നിന്ന് ആകെ 82 പോയന്റ് നേടിയ വെര്‍ഹോഫ് ആണ് ലീഗിലെ ടോപ് സ്‌കോറര്‍. യു മുംബയും അഹമ്മദാബാദും തമ്മിലാണ് ലീഗിലെ അവസാന മത്സരം. ഈ മത്സരത്തോടെ സെമി ലൈനപ്പ് വ്യക്തമാകും. സെമി ഉള്‍പ്പെടെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ചെന്നൈയിലാണ് നടക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, February 18, 2019, 9:13 [IST]
Other articles published on Feb 18, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X