പ്രോ വോളി ലീഗ്; അഹമ്മദാബാദിനെ കീഴടക്കി ചെന്നൈ സെമിയില്‍
ചെന്നൈ: പ്രഥമ പ്രോ വോളി ലീഗില്‍ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീം ആയി ചെന്നൈ സ്പാര്‍ട്ടന്‍സ്. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെയാണ് സ്പാര്‍ട്ടന്‍സ് തോല്‍പ്പിച്ചത്. സ്‌കോര്‍ 15-6, 13-15, 15-13, 15-11, 15-12. രണ്ടാം സെറ്റിലൊഴികെ മത്സരത്തില്‍ ചെന്നൈയുടെ ആധിപത്യം പ്രകടമായിരുന്നു.

ആദ്യസെറ്റില്‍ എതിരാളികള്‍ക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു ചെന്നൈ ജയിച്ചു കയറിയത്. രണ്ടാം സെറ്റില്‍ 13-15 എന്ന നിലയില്‍ സ്വന്തമാക്കിയ അഹമ്മദാബാദ് മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍, പിന്നീടുള്ള മൂന്നു സെറ്റുകളും നേടി ചെന്നൈ സെമി ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു. 20 പോയന്റ് നേടിയ റൂഡി വെര്‍ഹോഫാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
അഞ്ച് മത്സരങ്ങളില്‍നിന്ന് ആകെ 82 പോയന്റ് നേടിയ വെര്‍ഹോഫ് ആണ് ലീഗിലെ ടോപ് സ്‌കോറര്‍. യു മുംബയും അഹമ്മദാബാദും തമ്മിലാണ് ലീഗിലെ അവസാന മത്സരം. ഈ മത്സരത്തോടെ സെമി ലൈനപ്പ് വ്യക്തമാകും. സെമി ഉള്‍പ്പെടെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ചെന്നൈയിലാണ് നടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications