Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; കാലിക്കറ്റ്-ചെന്നൈ ഫൈനല്‍; കൊച്ചിക്ക് ഞെട്ടിക്കുന്ന തോല്‍വി

ചെന്നൈ: പ്രഥമ പ്രോ വോളി ലീഗ് ഫൈനലില്‍ കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാര്‍ട്ടന്‍സും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമിയില്‍ ചെന്നൈ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 16-14, 9-15, 10-15, 15-8, 15-13. ആധികാരിക ജയങ്ങളുമായി സെമി ഫൈനല്‍വരെ എത്തിയ കൊച്ചിക്ക് സെമിയിലെ തോല്‍വി അപ്രതീക്ഷിതമായി. നേരത്തെ ലീഗ് മത്സരത്തില്‍ കൊച്ചി ചെന്നൈയെ തോല്‍പ്പിച്ചിരുന്നു.

ഇരു ടീമുകളും തമ്മില്‍ വാശിയേറിയ പോരാട്ടത്തിനാണ് ചെന്നൈ വേദിയായത്. ആദ്യ സെറ്റുമുതല്‍ ഓരോ പോയന്റിനായും രണ്ടും ടീമുകളും ഇഞ്ചോടിഞ്ച് പോരാടി. ഇരുഭാഗത്തേക്കും മാറിമറിഞ്ഞ ആദ്യ സെറ്റില്‍ 16-14 എന്ന നിലയിലാണ് ചെന്നൈ നേടിയത്. കൊച്ചിയുടെ ചില പിഴവുകളാണ് ചെന്നൈയ്ക്ക് സെറ്റ് സമ്മാനിച്ചതെന്നുപറയാം. എന്നാല്‍, തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നേടിയതോടെ കൊച്ചി ഫൈനലിലെത്തുമെന്ന പ്രതീതിയുളവാക്കി.

pvl

ശക്തമായി തിരിച്ചടിച്ച ചെന്നൈ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും ജയിച്ച് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു. 17 പോയന്റ് നേടിയ റസ്ലാന്‍സ് സൊറോക്കിന്‍സ് ആണ് കളിയിലെ താരം. റൂഡി വെര്‍ഹോഫ് തകര്‍പ്പന്‍ ഫോമില്‍ കളിച്ചതും ചെന്നൈയ്ക്ക് തുണയായി. ഫൈനലില്‍ കാലിക്കറ്റിനെ നേരിടുക ചെന്നൈയ്ക്ക് എളുപ്പമാകില്ല. എല്ലാ മത്സരങ്ങളും ജയിച്ച കാലിക്കറ്റിനാണ് കിരീട സാധ്യത. അതേസമയം, അട്ടിമറിക്ക് കെല്‍പ്പുള്ളവരാണെന്ന് തെളിയിച്ചതോടെ ചെന്നൈ കാലിക്കറ്റ് ഫൈനല്‍ കടുത്തതാകുമെന്നുറപ്പാണ്. വെള്ളിയാഴ്ച ചെന്നൈയിലാണ് ഫൈനല്‍.

Story first published: Thursday, February 21, 2019, 10:54 [IST]
Other articles published on Feb 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+