Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിസിഎല്‍: കേരള സ്ട്രൈക്കേഴ്സിന് നാടകീയ ജയം

ദുബായ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഉദ്വേഗ ഭരിതമായ നിമിഷങ്ങള്‍ സൃഷ്ടിച്ച് ജയം സ്വന്തമാക്കുക എന്നത് അമ്മ കേരള സ്‌ട്രേക്കേഴ്‌സ് ശീലമാക്കിയോ. ലീഗിലെ രണ്ടാം മത്സരത്തിലും ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി അവസാന പന്തിലാണ് കേരള താരങ്ങള്‍ വിജയം കൊയ്തത്.

വീര്‍ മറാത്തി ടീമുമായിട്ടായിരുന്നു കേരളത്തിന്റെ രണ്ടാം മത്സരം. അവസാന പന്തില്‍ ബൗണ്ടറി നേടി മൂന്ന് വിക്കറ്റിനാണ് കേരളം സ്‌ട്രൈക്കേഴ്‌സ് വിജയിച്ചത്.

Kerala Strikers

നിശ്ചിത 20 ഓവറില്‍ വീര്‍ മറാത്തി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് അനായാസ ജയം സ്വന്തമാക്കും എന്ന പ്രതീതിയാണ് ആദ്യ ഓവറുകള്‍ നല്‍കിയത്. രാജീവ് പിള്ളയുടെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ വീര്‍ മറാത്തി ബൗളര്‍മാര്‍ കുഴങ്ങി. പക്ഷേ നിര്‍ഭാഗ്യം റണ്‍ ഔട്ടിന്റെ രൂപത്തിലാണ് കേരള ക്യാമ്പില്‍ എത്തിയത്. 41 റണ്‍സിന് രാജീവ് പിള്ള പുറത്തായി.

റണ്‍ ഔട്ടുകളായിരുന്നു കേരള ടീമിനെ പിന്തുടര്‍ന്ന ശാപം. പിന്നീടിറങ്ങിയ നന്ദകുമാറും റഹ്മാനും മികച്ച പ്രകടനം കാഴ്ചവക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അപ്രതീക്ഷിതമായി പുറത്തായി. അവസാനം ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ സന്തോഷ് ശ്ലീബയും വിവേക് ഗോപനും ചേര്‍ന്നാണ് വിയജക്കൊടി പാറിച്ചത്.

അവസാന ഓവറിലെ അവസാന പന്തില്‍ കേരളത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. വീര്‍ മറാത്തി ക്യാപ്റ്റന്‍ റിതേഷ് ദേശ്മുഖിന്റെ പന്ത് ബൗണ്ടറി പറത്തി സന്തോഷ് ശ്ലീബ വിജയം എത്തിപ്പിടിച്ചു.ശ്ലീബ 22 റണ്‍സ് നേടി.

കഴിഞ്ഞ തവണ തെലുങ്ക് വാരിയേഴ്‌സിനെതിരേയും അവസാന പന്തിലാണ് കേരള ടീം വിജയിച്ചത്. അന്ന് അവസാന പന്തില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്.

<center><iframe width="100%" height="338" src="//www.youtube.com/embed/z-5xw_ixZPw" frameborder="0" allowfullscreen></iframe></center>

Story first published: Sunday, February 2, 2014, 11:24 [IST]
Other articles published on Feb 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+