For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയുടെ ടീമിനെ ബുള്‍ഡോസേഴ്‌സ് വീഴ്ത്തി

By Aswathi

ഹൈദരാബാദ്: സെലിബ്രേറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരളം സ്‌ട്രൈക്കേഴ്‌സ് ടീമിനെ വീഴ്ത്തി കര്‍ണാടക ബുള്‍ഡോസേഴ്‌സ് തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം സ്വന്തമാക്കി. 36 റണ്‍സിനാണ് സ്‌ട്രൈക്കേഴ്‌സ് ബുള്‍ഡോസേഴ്‌സിനോട് പരാജയം സമ്മതിച്ചത്. കര്‍ണാടക ബുള്‍ഡോസേഴ്‌സ് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ടോസ് നേടിയ സ്‌ട്രൈക്കേഴ്‌സ ടീം ബുള്‍ഡോസേഴ്‌സിനെ ബാറ്റിങിന് വിളിച്ചപ്പോള്‍ തന്നെ പതറിയിരുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം 47 പന്തില്‍ 78 റണ്‍സെടുത്ത അരുണ്‍ നന്ദകുമാറും 29 റണ്‍സെടുത്ത സന്തോഷ് സ്ലീബയുമാണ് കേരളത്തിനായി പൊരുതി നോക്കി. രാജീവ് പിള്ളയും(15) ബിനീഷ് കൊടിയേരിയും(10) തുടക്കത്തിലേ പോയപ്പോള്‍ അമ്മ സമ്മര്‍ദ്ദത്തിലായി മണിക്കുട്ടന്‍ (2) പരിക്കേറ്റ മടങ്ങുകയും കഴിഞ്ഞ മത്സരത്തിലെ ഹീറോ അരുണ്‍ (5) റണ്ണൗട്ടാകുകയും ചെയ്തപ്പോള്‍ തന്നെ അമ്മ തോല്‍വി കണ്ടു.

CCL 4 Final

രാജീവിന്റെ വെടിക്കെട്ടു സെഞ്ച്വറിയുടെ കരുത്തിലാണ് ബുള്‍ഡോസേഴ്‌സ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തതു. 42 പന്തില്‍ 112 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രാജിവിന് 56 റണ്‍സെടുത്ത ധ്രുവ് മികച്ച പിന്തുണ നല്‍കി. 51 / 2 എന്ന നിലയില്‍ നിന്നാണ് കര്‍ണാടക താരങ്ങള്‍ കൂറ്റന്‍സ്‌കോറിലേക്കെത്തിയത്.

വേര്‍പിരിയലിന്റെ ഗോസിപ്പുകള്‍ പരക്കുമ്പോഴും ലാലിനൊപ്പം ആഹ്ലാദം പങ്കിട്ട് ലിസിയും പ്രിയദര്‍ശനും സ്‌ട്രൈക്കേഴ്‌സിന് ആവേശം നല്‍കാന്‍ ഗ്യാലറിയിലുണ്ടായിരുന്നു. കളി കൈവിട്ടതോടെ ഭാവനയും മൈഥിലിയുമടങ്ങുന്ന കേരളത്തിന്റെ അംബാസിഡര്‍മാരും നിരാശയിലായി. സിസിഎല്ലിന്റെ രണ്ടാം ഇന്നിങ്‌സില്‍ അരങ്ങേറിയ സ്‌ട്രൈക്കേഴ്‌സ് ആദ്യ റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ തവണ സെമിയിലെത്തി. ഇത്തവണ ഒരു കളിയും തോല്‍ക്കാതെ ഫൈനലിലും.

Story first published: Monday, February 24, 2014, 13:20 [IST]
Other articles published on Feb 24, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+