പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കും പോര്‍ച്ചുഗല്‍ ക്ലബായ ബെനിറ്റസിനും ജയം. ബെനിറ്റസ് സെനിത്തിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. പിഎസ്ജി സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
39-ാം മിനിറ്റില്‍ സ്ലാറ്റര്‍ ഇബ്രാഹിമോവിച്ചാണ് പിഎസ്ജിക്കായി ആദ്യം ലീഡ് നേടിയത്. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഒബി മിക്കെല്‍ ചെല്‍സിയെ ഒപ്പമെത്തിച്ചു. എന്നാല്‍ 78-ാം മിനിറ്റില്‍ എഡിസണ്‍ കവാനി പിഎസ്ജിക്കായി വിജയ ഗോള്‍ നേടി.

എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസില്‍ നിന്നായിരുന്നു കവാനി വിജയ ഗോള്‍ കണ്ടെത്തിയത്. മാര്‍ച്ച് ഒമ്പതിനാണ് സ്റ്റാംഫോഡ് ബ്രിഡ്ജിലെ രണ്ടാം പാദ മത്സരം നടക്കുക.
ഇഞ്ച്വറി ടൈമില്‍ യൊനാസ് നേടിയ ഗോളിലാണ് ബെനിറ്റസ് സെനിത്തിനെ മറികടന്നത്. തൊണ്ണൂറാം മിനിറ്റില്‍ സെനിത്തിന്റെ ക്രിസിറ്റോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ ഉടനെയായിരുന്നു ഫ്രീകിക്കിലൂടെ യൊനാസ് ബെനിറ്റസിനായി വലചലിപ്പിച്ചത്.