Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോടതിയില്‍ തോറ്റ സെമന്യയ്ക്ക് ദോഹ മീറ്റില്‍ സ്വര്‍ണം

ദോഹ: പുരുഷ ഹോര്‍മോണിന്റെ അളവ് കൂടിയിട്ടും വനിതാ കായികതാരങ്ങള്‍ക്കൊപ്പം കാലങ്ങളായി മത്സരിച്ച് ജയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമന്യയ്ക്ക് വീണ്ടും സ്വര്‍ണം. ഡയമണ്ട് ലീഗിലെ ദോഹ എഡിഷനിലാണ് സെമന്യ 800 മീറ്ററില്‍ സ്വര്‍ണം നേടിയത്. കായിക തര്‍ക്ക പരിഹാര കോടതിയിലെ നിയമപോരാട്ടത്തില്‍ തോറ്റതിന് ശേഷം ആദ്യമായി നടന്ന മീറ്റിലാണ് സെമന്യയ്ക്ക് സ്വര്‍ണനേട്ടമുണ്ടായത്.

caster semenya

പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലുള്ള വനിതാതാരങ്ങള്‍ക്ക് വനിതകള്‍ക്കൊപ്പം മത്സരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസം കോടതി വിധിച്ചിരുന്നു. ഈ നിയമം പ്രാബല്യത്തിലാകുന്നതിന് മുന്‍പാണ് സെമന്യയുടെ ദോഹയിലെ മത്സരം. വനിതകള്‍ക്കൊപ്പം മത്സരിക്കാന്‍ ഇനിമുതല്‍ ഹോര്‍മോണിന്റെ അളവ് സെമന്യ കുറയ്‌ക്കേണ്ടിവരും. എന്നാല്‍, ഇതിനുശേഷം താരത്തിന്റെ വേഗത കുറയുമെന്നാണ് റിപ്പോര്‍ട്ട്.

കാസ്റ്റര്‍ സെമന്യ വിഷയത്തില്‍ കായികകോടതിയുടെ തീരുമാനം രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ അംഗീകരിച്ചിട്ടുണ്ട്. ഫെഡറേഷന്‍ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കോ വിധിയെ സ്വാഗതം ചെയ്തു. അതേസമയം, രണ്ട് തവണ ഒളിമ്പിക്‌സ് ചാമ്പ്യനായിരുന്ന സെമന്യ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ മെഡലുകള്‍ തിരിച്ചുവാങ്ങില്ലാണ് സൂചന.

Story first published: Saturday, May 4, 2019, 9:28 [IST]
Other articles published on May 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+