For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്; റഷ്യയുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു

By Pratheeksha

ബ്രസീലിയ: റഷ്യയുടെ ഒളിംപിക്‌സ് സ്വപ്‌നത്തിന് മങ്ങലേറ്റു. ഉത്തേജക മരുന്നു വിവാദത്തില്‍ റഷ്യന്‍ ഒളിംപിക് കമ്മറ്റി നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി തള്ളിയതാണ് റഷ്യയ്ക്ക് തിരിച്ചടിയായത്. ട്രാക്ക് ആന്റ് ഫീല്‍ഡ് അത്‌ലറ്റുകളായ 68 പേരെയാണ് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്നും കോടതി വിലക്കിയത്.

ഉത്തേജക മരുന്ന് വിവാദത്തില്‍ റഷ്യക്കെതിരെയുളള നടപടികള്‍ ഒരാഴ്ച്ചയ്ക്കകം തീരുമാനിക്കുമെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി അറിയിച്ചിരുന്നത്. അതിനു പിന്നാലെയാണ് കോടതിവിധി. കോടതി വിധി എതിരായ സ്ഥിതിക്ക് ഒളിംപിക് കമ്മറ്റിയുടെ തീരുമാനവും റഷ്യക്കെതിരാവാനാണ് സാധ്യത.

roo-21-

അത്‌ലറ്റുകളെ വിലക്കിയതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. കോടതി വിധിയെ ന്യായീകരിക്കാനാവില്ലെന്നും നീതി ലഭിക്കുന്നതിനായി നിയമ പോരാട്ടം തുടരുമെന്നുമാണ് റഷ്യന്‍ കായിക മന്ത്രാലയത്തിന്റെ നിലപാട്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്സില്‍ പോള്‍ വാള്‍ട്ട് ഇനത്തില്‍ റഷ്യയ്ക്ക് സ്വര്‍ണ്ണം നേടിക്കൊടുത്ത യെലെന ഐസിന്‍ ബായേവയടക്കം ഒട്ടേറെ അത്‌ലറ്റുകളെ വിലക്ക് ബാധിക്കും.

2010 മുതല്‍ 2014 വരെയുള്ള പത്തു വര്‍ഷക്കാലം റഷ്യയില്‍ സര്‍ക്കാരിന്റെ അനുമതിയോടെ ഉത്തേജക മരുന്നു പ്രയോഗം നടന്നതായാണ് ആരോപണം. അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയായ വാഡയ്ക്കു വേണ്ടി പഠനം നടത്തിയ മക് ലറന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് റഷ്യയെ റിയോ ഒളിംപിക്‌സില്‍ നിന്നും വിലക്കണമെന്ന ആവശ്യമുയര്‍ന്നത്.

അമേരിക്ക, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്.

Story first published: Thursday, July 21, 2016, 17:14 [IST]
Other articles published on Jul 21, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+