വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചെസ്; ആനന്ദിന് രണ്ടാം തോല്‍വി

By Meera Balan

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും തോല്‍വി. ആറ് ഗെയിമുകള്‍ പിന്നിട്ടപ്പോള്‍ ഇത് രണ്ടാം തവണയാണ് ആനന്ദ് എതിരാളി മാഗ്നസ് കാള്‍സനോട് പരാജയം സമ്മതിയ്ക്കുന്നത്. ആദ്യ നാല് മത്സരങ്ങള്‍ സമനിലയിലായിരുന്നു. വെള്ളക്കരുക്കളുമായി കളിയാരംഭിച്ച ആനന്ദിന് 67ാം നീക്കത്തിലാണ് തോല്‍വി സമ്മതിയ്‌ക്കേണ്ടി വന്നത്. ആദ്യം ആറര പോയിന്റ് നേടുന്ന ആളാണ് മത്സരത്തില്‍ വിജയിക്കുക.

കറുപ്പുകരുക്കളുമായി കളിതുടങ്ങിയ മാഗ്നസ് കാള്‍സന് മികച്ച തുടക്കമാണ് ലഭിച്ചത്. നാലുപോയിന്റുകള്‍ കാള്‍ന് സ്വന്തമായി. അവശേഷിയ്ക്കുന്നത് ആറ് മത്സരങ്ങളാണ്. രണ്ടര പോയിന്റ് കൂടി നേടിയാല്‍ കാള്‍സണ് ലോകചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കാം.

world-chess

കളിയുടെ 56 നീക്കമാണ് വഴിത്തിരിവായത്. സമനിലയില്‍ അവസാനിയ്ക്കുമെന്ന് കരുതിയ മത്സരത്തിന്റെ ഗതിമാറ്റിയത്. ആന്ദിന് കടുത്ത സമ്മര്‍ദ്ദം നല്‍കിയാണ് കാള്‍സണ്‍ കളിയില്‍ മേല്‍കൈ നേടിയത്. കളിയുടെ പത്താം നീക്കത്തില്‍ ആന്ദിന്റെ നീക്കം കാള്‍സണെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

തോല്‍വി കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്നും ഇക്കാര്യം മറച്ച് വയ്ക്കുന്നില്ലെന്നും വിശ്വനാഥന്‍ ആന്ദന് പറഞ്ഞു. കുതിരകൊണ്ട് കാള്‍സണ്‍ നടത്തിയ നീക്കങ്ങള്‍ മികച്ചതായിരുന്നു. ഇന്ന് നല്ല തുട്കം ലഭിച്ചുവെന്നും വിജയത്തില്‍ സോന്തോഷമുണ്ടെന്നും കാള്‍സണ്‍ പ്രതികരിച്ചു.

Story first published: Sunday, November 17, 2013, 9:54 [IST]
Other articles published on Nov 17, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X