For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ വോളി ലീഗ്; ഫൈനലിലെത്തുന്ന ആദ്യ ടീമായി കാലിക്കറ്റ് ഹീറോസ്

ചെന്നൈ: പ്രഥമ പ്രോ വോളി ലീഗില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി കാലിക്കറ്റ് ഹീറോസ്. സെമിയില്‍ യു മുംബയെ 15-12, 15-09, 16-14 എന്ന സ്‌കോറിന് കാലിക്കറ്റ് തോല്‍പ്പിച്ചു. കാലിക്കറ്റിന്റെ നായകന്‍ ജെറോം വിനീതിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് കളിയുടെ സവിശേഷത. 12 പോയന്റുമായി ടോപ് സ്‌കോററായ വിനീത് തന്നെയാണ് കളിയിലെ താരം.

ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച കാലിക്കറ്റ് സെമി ഫൈനലിലും തോല്‍വി അറിയാതെ മുന്നേറുകയാണ്. എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെയാണ് കാലിക്കറ്റിന്റെ കുതിപ്പ്. മൂന്നാമത്തെ സെറ്റില്‍ മാത്രമാണ മുംബ പോരാട്ടവീര്യം കാഴ്ചവെച്ചത്. എന്നാല്‍ സെറ്റ് കൈവിടാന്‍ കാലിക്കറ്റ് ഒരുക്കമായിരുന്നില്ല. കോംഗോ താരം ഇല്ലോണി, വിപുല്‍കുമാര്‍, സി.കെ. രതീഷ് എന്നിവരും കാലിക്കറ്റിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

pvl

യു മുംബെയ്ക്കായി നായകന്‍ ദീപേഷ് സിന്‍ഹ മികച്ച കളി പുറത്തെടുത്തു. പതിവുപോലെ സ്പൈക്കുകളിലൂടെയാണ് കാലിക്കറ്റ് മുന്നേറിയത്. ദീപേഷ് സിന്‍ഹയുടെ പ്രതിരോധം കാണികളുടെ മനംകവര്‍ന്നു. രണ്ടാം സെമിഫൈനലില്‍ കൊച്ചി ബ്ലു സ്‌പൈക്കേഴ്‌സ്, ചെന്നൈ സ്പാര്‍ട്ടന്‍സുമായി ഏറ്റുമുട്ടും. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജയിക്കുകയാണെങ്കില്‍ കേരള ടീമുകള്‍ തമ്മിലായിരിക്കും ഫൈനല്‍.

Story first published: Wednesday, February 20, 2019, 9:42 [IST]
Other articles published on Feb 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+