Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമല്‍ സാരിയുമായി റിലയന്‍സ്

ദില്ലി : സ്ത്രീകള്‍ക്കു വേണ്ടി വിമല്‍ ബ്രാന്റ് പുതുക്കി പണിയാന്‍ റിലയന്‍സ് ഒരുങ്ങുന്നു. നേരത്തെ സാരിയും സ്ത്രീകളുടെ വസ്ത്രങ്ങളും ഇറക്കിയിരുന്ന വിമല്‍ അവ വീണ്ടും വിപണിയിലെത്തിക്കാനുളള ശ്രമത്തിലാണ്.

അവയുമായി വിപണിയില്‍ പുന:പ്രവേശം ചെയ്യാനാണ് റിലയന്‍സ് ഒരുങ്ങുന്നതെന്ന് വിമല്‍ സിഇഒ ശ്രീനിവാസന്‍ പത്മനാഭന്‍ വെളിപ്പെടുത്തി. സ്ത്രീകളെ ലക്ഷ്യമിടുന്ന ഉല്‍പനങ്ങളുമായി വിമല്‍ വിപണിയിലെത്തിയാല്‍ വിജയിക്കുമെന്നാണ് കമ്പനി കേന്ദ്രങ്ങള്‍ കരുതുന്നത്.

എല്ലാ സാധ്യതകളും ഞങ്ങള്‍ പഠിച്ചു വരികയാണ്. ശുഭാപ്തി വിശ്വാസത്തോടെ വിമല്‍ ഏതായാലും വീണ്ടുമെത്തും. ശ്രീനിവാസന്‍ പറഞ്ഞു

ആരംഭദിശയില്‍ പുരുഷ വസ്ത്രങ്ങളില്‍ തന്നെ ശ്രദ്ധിക്കുമെങ്കിലും വനിതകള്‍ക്കുളളവ പിന്നാലെ വരുമെന്നാണ് വിമല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

റീട്ടെയില്‍ വ്യാപാര രംഗത്തേയ്ക്ക് കടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെഡിമെയി‍ഡ് വസ്ത്ര വിപണിയിലേയ്ക്കും പ്രവേശിക്കാനിരിക്കുകയാണ്. വിമല്‍ കമ്പനി കൂടുതല്‍ ആക്രമണോത്സുകമാക്കുന്നത് ഈ ലക്ഷ്യം കൂടി മുന്നില്‍ കണ്ടാവണം.

Story first published: Thursday, April 3, 2008, 20:38 [IST]
Other articles published on Apr 3, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+