Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബജറ്റില്‍ നേട്ടമുണ്ടാക്കിയത് ഖേലോ ഇന്ത്യ പ്രൊജക്ട്

കൗമാര കായികപ്രതിഭകളെ കണ്ടെത്തി രാജ്യത്തിന് അഭിമാനമാകുന്ന രീതിയില്‍ വാര്‍ത്തെടുക്കണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഖേലോ ഇന്ത്യ പ്രൊജക്ടിന് ബജറ്റ് സന്തോഷത്തിന്റെതായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 170 കോടി രൂപയോളം വര്‍ധിപ്പിച്ച് 520.09 കോടിയാണ് പുതിയ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

അതേ സമയം സ്‌പോര്‍ട്‌സിനു വേണ്ടി മൊത്തം വകയിരുത്തിയ ഫണ്ടില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. 1938 കോടിയില്‍ നിന്നും 2196.35 കോടിയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് വന്‍ തിരിച്ചടിയുണ്ടായി. കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നതിനേക്കാള്‍ 66 കോടി കുറച്ച് 429.56 കോടി മാത്രമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.

Khelo India

ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്കുള്ള സഹായം കഴിഞ്ഞ വര്‍ഷത്തെ തുകയായ 302.18 കോടിയില്‍ നിലനിര്‍ത്തി. കായിക താരങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കായി 23 കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണ ഇത് 18.13 കോടിയായിരുന്നു. സ്‌പോര്‍ട്‌സ് വെല്‍ഫയര്‍ ഫണ്ട് 334.31 കോടിയില്‍ നിന്നും 374 കോടിയായി ഉയര്‍ത്തി. ജമ്മുകാശ്മീരില്‍ സ്‌പോര്‍ട്‌സ് സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ഫണ്ട് 75 കോടിയില്‍ നിന്നും 50 കോടിയായി കുറച്ചു.

ആദ്യത്തെ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസ് ജനുവരി 31ന് ആരംഭിച്ചു. ഫെബ്രുവരി എട്ടിന് അവസാനിക്കുന്ന മേള പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്.

Story first published: Thursday, February 1, 2018, 17:43 [IST]
Other articles published on Feb 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+