Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2032 ഒളിമ്പിക്‌സ് ബ്രിസ്ബനില്‍; വോട്ടെടുപ്പില്‍ എതിരില്ലാതെ ജയം

ലോസാന്‍: 2032 -ലെ ഒളിമ്പിക്‌സിന് ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്ബന്‍ ആതിഥേയത്വം വഹിക്കും. 35 -മത് ഒളിമ്പിക്‌സ് മത്സരങ്ങള്‍ ബ്രിസ്ബനില്‍ നടക്കുമെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്ക് ബുധനാഴ്ച്ച അറിയിച്ചു. മെല്‍ബണിനും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാവുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരമാണ് ബ്രിസ്ബന്‍. ടോക്കിയോയില്‍ രാജ്യാന്തര ഒളിമ്പിക്‌സ് സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്ന് നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

Brisbane To Host 2032 Olympics; Paris And Los Angeles Gear To Up Host Next Olympic Events

ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പ്രഖ്യാപനത്തെ കരഘോഷങ്ങളോടെ ചടങ്ങില്‍ പങ്കെടുത്ത ബ്രിസ്ബന്‍ പ്രതിനിധികള്‍ വരവേറ്റു. ബ്രിസ്ബന്‍ നഗരത്തിലും വെടിക്കെട്ടാഘോഷങ്ങള്‍ നടന്നു. എതിരാളികളില്ലാതൊയണ് ബ്രിസ്ബന്‍ 32 -മത് ഒളിമ്പിക്‌സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, ജൂണില്‍ ചേര്‍ന്ന 15 അംഗ ഒളിമ്പിക്‌സ് എക്‌സിക്യുട്ടീവ് സമിതി 2032 ഒളിമ്പിക്‌സിനായി ബ്രിസ്ബനെ ഒരേസ്വരത്തില്‍ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.

ഇന്നത്തെ പ്രഖ്യാപനത്തോടെ അടുത്ത മൂന്നു ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കുള്ള വേദികളും തീരുമാനമായി. 2024 ഒളിമ്പിക്‌സ് ഫ്രഞ്ച് നഗരമായ പാരീസില്‍ നടക്കും. 2028 ഒളിമ്പിക്‌സ് അമേരിക്കന്‍ നഗരമായ ലോസ് ഏഞ്ചലസിലും അരങ്ങേറും. ഒളിമ്പിക്‌സ് വിജയകരമായി സംഘടിപ്പിക്കാന്‍ കഴിയുമെന്ന പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് വോട്ടെടുപ്പിന് മുന്‍പ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു.

ചരിത്രത്തില്‍ രണ്ടു തവണയാണ് ഓസ്‌ട്രേലിയ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ളത്. 1956 -ല്‍ മെല്‍ബണും 2000 -ത്തില്‍ സിഡ്‌നിയും ഒളിമ്പിക്‌സിനെ വരവേറ്റിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തില്‍ സംഘടാന മികവിന് രണ്ടു തവണയും ഓസ്‌ട്രേലിയ കയ്യടി നേടിയിട്ടുള്ള കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ടോക്കിയോ ഒളിമ്പിക്‌സിന് ബുധനാഴ്ച്ച തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങുകള്‍ വെള്ളിയാഴ്ച്ചയാണെങ്കിലും സോഫ്റ്റ് ബോള്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിച്ചു. ഒളിമ്പിക്‌സിലെ ആദ്യ ഇനത്തില്‍ ജയം ആതിഥേയരായ ജപ്പാന്‍ കരസ്ഥമാക്കി. സോഫ്റ്റ് ബോളില്‍ ഓസ്‌ട്രേലിയയെയാണ് ജപ്പാന്‍ തോല്‍പ്പിച്ചത്.

Story first published: Wednesday, July 21, 2021, 15:28 [IST]
Other articles published on Jul 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+