Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൈയ്യും കാലുമില്ലാതെ ജനിച്ച കുട്ടി ഇപ്പോള്‍ ബേസ്‌ബോളിലെ മിന്നുംതാരം

ന്യൂയോര്‍ക്ക്: കൈകളും കാലുകളും ഇല്ലാതെ ജനിക്കുക. പിന്നീട് ലോകം അറിയുന്ന കായികതാരമാകുക. ആര്‍ക്കെങ്കിലും സങ്കല്‍പിക്കാനാകുമോ അത്. എന്നാല്‍ അമേരിക്കയിലെ ലാന്‍ഡിസ് സിംസ് എന്ന പത്തുവയസുകാരന്റെ നിശ്ചദാര്‍ഢ്യത്തിനുമുന്നില്‍ വൈകല്യങ്ങള്‍ വഴിമാറി. ഇന്നവന്‍ ലോകം അറിയുന്ന ബേസ്‌ബോള്‍ കായികതാരമാണ്.

കൈപ്പത്തികളും കാല്‍മുട്ടിന് താഴെഭാഗവുമില്ലാതെ ജനിച്ച കുട്ടിയായിരുന്നു ലാന്‍ഡിസ്. കൃത്രിമകാലുകളും പ്രത്യേക ബാറ്റും ഉപയോഗിക്ക് ലാന്‍ഡിസ് ബാറ്റ് ചെയ്യുന്നതുകണ്ടാല്‍ ആര്‍ക്കും അമ്പരപ്പുണ്ടാകും. കുട്ടിയുടെ അസാധാരണ കായികമികവ് തിരിച്ചറിഞ്ഞ്, ലോകത്തിലെ ഏറ്റവും മികച്ച ബേസ്‌ബോള്‍ ടീമുകളിലൊന്നായ ന്യൂയോര്‍ക്ക് യാങ്കീസ് ലാന്‍ഡിസിന്റെ ടീമിലെടുത്തിരിക്കുകയാണ്.

boy-without-hand-leg

വണ്‍ഡേ കോണ്‍ട്രാക്ട് പ്രകാരം ടീമിലെത്തിയ ലാന്‍ഡിസിന്റെത് ഉജ്വല പ്രകടനമാണെന്ന് ടീം മാനേജര്‍ പറയുന്നു. മുതിര്‍ന്ന ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനത്തിലേര്‍പ്പെടാനും ബാറ്റിങ് ടെക്‌നിക്കുകള്‍ പഠിക്കാനും ലാന്‍ഡിസിന് അവസരം ഒത്തുവന്നിരിക്കുകയാണ്. ലാന്‍ഡിസിന്റെ കഴിവുകള്‍ക്കു പിന്നില്‍ അമ്മ അമാന്‍ഡയാണെന്നു പറയാം.

ലാന്‍ഡിസിന്റെ ജനനദിവസം അങ്ങേയറ്റം മോശം ദിവസമായാണ് കരുതിയിരുന്നതെങ്കില്‍ പിന്നീടങ്ങോട്ട് ദൈവം അവന് വഴികാട്ടുകയായിരുന്നെന്ന് അമാന്‍ഡ പറയുന്നു. രണ്ടുവയസുമുതല്‍ ലാന്‍ഡിസ് ബേസ്‌ബോളിനെ പ്രണയിച്ചു തുടങ്ങിയിരുന്നതായി അമ്മ പറഞ്ഞു. ഇന്ത്യാനയില്‍ അമ്മയ്ക്കും രണ്ടാനച്ഛന്‍ ജെര്‍മിക്കുമൊപ്പമണ് ഇപ്പോള്‍ ലാന്‍ഡിസ് കഴിയുന്നത്.

Story first published: Wednesday, March 9, 2016, 9:29 [IST]
Other articles published on Mar 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+